ഞാന്‍ അക്ഷരങ്ങളുടെ ഇടയില്‍ ജീവിച്ചവള്‍

അക്ഷരങ്ങളായിരുന്നു എന്‍റെ ലോകം

എനിക്ക് ചുറ്റും അക്ഷരങ്ങളായിരുന്നു

കണ്ടതും കേട്ടതും എല്ലാം കുറേ അക്ഷരങ്ങള്‍

നിന്നോടുള്ള എന്‍റെ പ്രണയം

അക്ഷരങ്ങളുടെ വസന്തകാലമായിരുന്നു

എന്‍റെ വികാരവിചാരങ്ങളെ അക്ഷരങ്ങളാക്കി

അക്ഷരങ്ങളെ വാക്കുകളാക്കി

കടലാസ്സില്‍ പകര്‍ത്തി നിനക്കുസമ്മാനിച്ചു

വെറുതെ കണ്ണ്‍ ഒന്നോടിച്ചു എന്ന്‍ വരുത്തി

നീ പറഞ്ഞു, ഇത് വെറുമക്ഷരങ്ങളല്ലേ

അന്ന്‍ അറിഞ്ഞില്ല ഞാന്‍ നിനക്ക്

തണുപ്പകറ്റാന്‍ വിധിക്കപെട്ട കമ്പളം മാത്രമേന്ന്‍

വര്‍ഷങ്ങള്‍ക്കിപ്പുറം കോടതിയില്‍

ഇന്നും എനിക്ക് മനസിലാക്കാത്ത കുറേയേറെ

അക്ഷരങ്ങളെ കൂട്ടുപിടിച്ച് നീ ഇറങ്ങിപോയി

നിന്നെ കുറിച്ചെഴുതിയ

അക്ഷരങ്ങള്‍ മാത്രം എന്നില്‍ ബാക്കിയായി

നിന്‍റെ ഓര്‍മകളെ എന്നില്‍ നിന്ന്‍ അകറ്റാന്‍

തീയെപുല്‍കിയ കടലാസുകഷണങ്ങളില്‍

ഇന്നും അതിജീവനത്തിന്നായി നിലവിളിക്കുന്ന

അക്ഷരങ്ങളുടെ ശബ്ദം മുഴങ്ങുന്നു.......




11 comments:

Unknown said...

നന്നായീരിക്കുന്നു അഞ്ചു

ശ്രീക്കുട്ടന്‍ said...

ലളിതമായ വരികള്‍. നല്ല കവിത. അഭിനന്ദനങ്ങള്‍...

ഷാജു അത്താണിക്കല്‍ said...

ആശംസകൾ
നല്ല വരികൾ, അക്ഷര രസ വരികൾ

റിയാസ് ടി. അലി said...

നല്ല വരികള്‍ ... ആശംസകള്‍

സൗഗന്ധികം said...

ശുഭാശംസകൾ....

അൻവർ കൊടിയത്തൂർ said...

വായിക്കാന്‍ വൈകിയതിന് ക്ഷമ..

Absar Mohamed : അബസ്വരങ്ങള്‍ said...

കൊള്ളാം

Neelima said...

കവിത നന്നയി.
ഫോണ്ട് സൈസ് കുറച്ചൂടെ വലുതാക്കിയാല്‍ നന്നായിരുന്നു .

Anonymous said...

നല്ല വരികള് നന്നായിട്ടുണ്ട്.

പട്ടേപ്പാടം റാംജി said...

വര്‍ഷങ്ങള്‍ക്കിപ്പുറം കോടതിയില്‍
ഇന്നും എനിക്ക് മനസിലാക്കാത്ത കുറേയേറെ
അക്ഷരങ്ങളെ കൂട്ടുപിടിച്ച് നീ ഇറങ്ങിപോയി

വെള്ള അക്ഷരം വായിക്കാന്‍ അത്ര എടുപ്പ് കിട്ടുന്നില്ല.

Shaleer Ali said...

കൂട്ട് നിന്നതും കൂടെ നടന്നതും
കൂട് വിട്ടു കൂട്ടും വിട്ടു പറന്നകന്നതും
അക്ഷരങ്ങള്‍...
പിന്നെ വേദനക്ക് തണലായ്‌ വന്നതും
ചോലയായ്‌ ആത്മാവിലെയ്ക്ക്
ഒഴുകിയതും അക്ഷരങ്ങള്‍ തന്നെ
.. മരിക്കോളം മനസ്സ് നിറയെ അക്ഷരങ്ങളുണ്ടാവട്ടെ എന്നാശംസിക്കുന്നു ....

Post a Comment

നന്ദി

എന്താ ഇഷ്ടം ആയില്ലേ????

ഇവിടേ വരെ വന്നിട്ട് ഒന്നും പറയാതെ പോകല്ലേ ???
ഒരു അഭിപ്രായം പറഞ്ഞിട്ടു പോകോ.
 
ഋതുക്കള്‍ © 2008. Template Design By: SkinCorner