ഇന്ന് ഈ അരുവിയില്‍‍

ഒരു തോണി തനിച്ച്

ആ തോണിയിൽ  തുഴയാൻ

ഒരു തുഴ പോലുമില്ലാതെ ഞാനും

ദിക്കറിയാതെ എങ്ങോട്ടെന്നറിയാതെ

ഒഴുക്കിനൊപ്പം ഞാനും നീങ്ങുന്നു

ഈ അരുവിക്ക്‌ പോലും 


ഒരു ലക്‌ഷ്യം ഉണ്ടായിരുന്നു ...


 എനിക്കോ .. ?

അകലേ അക്കരെ ഒരു പച്ചപ്പും ..

അവിടെ നിന്നെയും കണ്ടിട്ടായിരുന്നു

ഞാൻ നിന്നിലേക്ക്‌ തുഴഞ്ഞത് ...

അനന്തമായ ഈ ജലാശയത്തിനു നടുക്ക്

ശാന്തമെന്നെ തോന്നിപ്പിച്ച ഈ ജലാശയത്തിൽ ..

ഇങ്ങിനെ ഒരു ചുഴി ഞാൻ പ്രതീക്ഷിച്ചില്ല ..

ഈ ചുഴി എന്നെ തളർത്തുന്നു ..

തുഴ നഷ്ടപ്പെട്ട എന്റെ കൈകള ഇനിയെന്ത് ചെയ്യും ..

അകലേ അക്കരെ ആ പച്ചപ്പും

അവിടെ നീ എന്നാ സത്യവും എനിക്കായ് ഇന്നില്ല ..

ഇനി എങ്ങോട്ട് ഞാൻ പോകണം ..

എങ്ങോട്ട് തുഴയണം ..

പരസ്പര ധാരണകൾ തെറ്റി

ജീവിതച്ചുഴിയിൽ ഉലയുന്ന

എന്റെ ജീവൻ ഇനി എങ്ങോട്ട് .. ???

ഈ തോണിയിലും സുഷിരങ്ങൾ വന്നു ..

ജല കണങ്ങൾ ഇരച്ചു കയറിത്തുടങ്ങി ..

എന്നെ ഉൾക്കൊള്ളാൻ

ജല കണങ്ങൾ ഉയർന്നു പൊങ്ങുന്നു ..

എന്നോടു ഇവ പറയുന്നുണ്ടേ ...

വരൂ വേഗം ഞങ്ങളിലേക്ക് ..

നിന്റെ കണ്ണ് നീർ ഞങ്ങൾക്ക് തരൂ ..

എന്നിട്ട് വേണമത്രേ വീണ്ടും ശാന്തമായ് ഒഴുകാൻ ...

0 comments:

Post a Comment

നന്ദി

എന്താ ഇഷ്ടം ആയില്ലേ????

ഇവിടേ വരെ വന്നിട്ട് ഒന്നും പറയാതെ പോകല്ലേ ???
ഒരു അഭിപ്രായം പറഞ്ഞിട്ടു പോകോ.
 
ഋതുക്കള്‍ © 2008. Template Design By: SkinCorner