ഈ പ്രഭാതത്തിൽ

ഒരു കുഞ്ഞുപൂവായി ഞാൻ വിരിഞ്ഞു

നറുമണം പരത്തി ഞാൻ ചിരിച്ചു

ഈ കുളിർക്കാറ്റിൽ

സൌരഭ്യം പകർന്നു ഞാൻ നൃത്തമാടി

ശലഭങ്ങളും കരിവണ്ടും തുമ്പിയും

തേനീച്ചയും എന്നോടൊപ്പം നൃത്തമാടി

നറുതേൻ പകര്ന്നു നല്കി

ഞാൻ അവരെ സന്തോഷിപ്പിച്ചു

വെയിലേറി ചൂട് കനത്തു

കൂടിയ വേനല്‍ എന്തെന്ന് ഞാനറിഞ്ഞു

വാടിയ മുഖത്തോടെ വെയിലേറ്റു ഞാൻ നിന്നു

വേയിലാറുംമുന്നേ

അമ്മതൻ മടിത്തട്ടിൽ ഞാൻ കൊഴിഞ്ഞു വീണു

ഒരു പൂവിന്റെ ജന്മം

ഇത്ര മാത്രംഎന്ന് ഞാൻ തിരിച്ചറിഞ്ഞു

നാളെയുടെ പ്രഭാതം എനിക്കുള്ളതല്ല

എനിക്കു മുന്നേ ഇങ്ങിനെ എത്ര ആയിരം പൂക്കൾ

ഈ ഭൂമിതാൻ മടിത്തട്ടിൽ വീണുടഞ്ഞു

ആർക്കും വേണ്ടാത്ത

ചില പാഴ് ജന്മങ്ങളായ് ഇന്നും

ഒരുപാട് പൂക്കൾ

തെരുവോരങ്ങളിൽ നിങ്ങളെ നോക്കി ചിരിക്കുന്നുണ്ടേ

നിങ്ങൾ ആട്ടിപ്പായിക്കുന്ന സുഗന്ധമില്ലാത്ത

ഒരുപാട് പൂക്കൾ

1 comments:

സൗഗന്ധികം said...

ജീവിതത്തിന്റെ പുറമ്പോക്കിൽ
വാടി വരളും പാഴ്ച്ചെടികൾ....

നല്ല കവിത

ശുഭാശംസകൾ...

Post a Comment

നന്ദി

എന്താ ഇഷ്ടം ആയില്ലേ????

ഇവിടേ വരെ വന്നിട്ട് ഒന്നും പറയാതെ പോകല്ലേ ???
ഒരു അഭിപ്രായം പറഞ്ഞിട്ടു പോകോ.
 
ഋതുക്കള്‍ © 2008. Template Design By: SkinCorner