.







 




ഭൂതവും ഞാന്‍ മാലാഹയും ഞാന്‍
തൂവെള്ള പല്ലുകള്‍ക്കിടയില്‍
ദ്രംഷ്ട ഒളിപ്പിച്ചവള്‍ ഞാന്‍
ശിരോവസ്ത്രത്തിനുള്ളില്‍ 

കൊമ്പുകള്‍ ഒള്ളിപ്പിച്ചവള്‍ ഞാന്‍ചിറക്കുകള്‍ക്കിടയില്‍ 
കൂര്‍ത്തനഖങ്ങള്‍ ഒളിപ്പിച്ചവള്‍ ഞാന്‍

സ്വാർത്ഥതയ്ക്കു വേണ്ടി
തുവെള്ള പല്ല് കാട്ടി ചിരിക്കും
ചിലപ്പോൾ ദ്രംഷ്ടകൊണ്ടേ ചോര കുടിക്കും.

കപടതയുടെ മുഖം മൂടി ഞാൻ
എന്നെ എതിർക്കുന്നവരെ
കൊമ്പ് പുറത്തു കാട്ടി പേടിപ്പിക്കുന്നവൾ...
തുവെള്ള ചിറകുകൾക്കിടയിൽ മയങ്ങുന്നവരെ
കൂർത്ത നഖങ്ങളാൽ കീറി മുറിക്കുന്നവൾ ഞാൻ ...
എന്റെ കണ്ണുകളിൽ സ്നേഹം ക്രൂരതയും തെളിയും ...
എന്റെ നാവു നല്ലതും ചീത്തയും പറയും ..
എന്റെ മൂക്ക് പൂവിന്റെ സുഗന്ധവും
ചോരയുടെ മണവും ഒരുപോലെ ആസ്വധിക്കും ..
എന്റെ കൈകൾ നിങ്ങളെ
തലോടാനും മർദിക്കാനും കഴിയും .....
എന്റെ കാലുകൾ നിങ്ങളെ താങ്ങുവാനും
ചവിട്ടി മെതിക്കാനും കഴിയും .......
അതെ ഭൂതവും മാലാഖയും ഞാൻ തന്നെ ..
ഞാനും ഒരു മനുഷ്യജന്മം ....
എന്റെ പ്രവൃത്തികൾ എന്നെ
മാലാഖയും ആക്കും ഭൂതവും ആക്കും ..........
നിങ്ങളും എന്നെ പോലെ
......ഹാ ..ഹാാാ .......
Tuesday, July 2, 2013

കണ്ണാടി





നിനക്കുമുന്നിലൊരു കണ്ണാടിയായി

ഞാൻ നിന്നു

പാതിവഴിയിൽ

നീ തല്ലിത്തകർത്ത ആ കണ്ണാടി

പ്രതിഭലിക്കാൻ കഴിവില്ലാത്ത

പൊട്ടിയ ചില്ലുകൾ മാത്രമായി

ഇവിടെ  ബാക്കിയായ കണ്ണാടി;

കണ്ണാടികൾ നിനക്കിനിയുംകിട്ടിയേക്കാമെങ്കിലും

എന്നോളം
നിന്നെ നിനക്ക് കാട്ടിത്തരുന്ന

ഒരു കണ്ണാടി നിനക്ക് ഉണ്ടാകുമോ ഇനി?
Wednesday, June 26, 2013

മഴ






 

 

ഇന്ന് മഴ വളരെ ശാന്തമായിരുന്നു  

 

ആരവങ്ങളോ ആര്ഭാടമോ അവൾക്കില്ലായിരുന്നു 

 

ഇടി മുഴക്കുന്ന പാദസ്വരമോ

 

മിന്നിത്തിളങ്ങുന്ന ചെലയോ  അവൾ അണിഞ്ഞിരുന്നില്ല . 

 

കാറ്റിന്റെ തേരിലേറി

 

അവൾ ഓടിപ്പോയതും ഇല്ല.

 

ഇന്ന് അവൾ അതിസുന്ദരിയായിരുന്നു.

 

ഇന്ന് അവൾക്ക് പ്രണയത്തിന്റെ ഭാവമായിരുന്നു

 

പൂമുഖപ്പടിയിൽ കാത്തിരുന്ന എന്നരികിലേക്ക്

 

അവൾ പുഞ്ചിരി തൂകി എത്തി.

 

അവളുടെ മണിക്കിലുക്കം എന്റെ കാതുകളിൽ 

 

പ്രണയരാഗങ്ങൾ പൊഴിച്ചു. 

 

അവളെ ഞാൻ എന്റെ കൈകളാല്‍ നീട്ടിപ്പുണർന്നു  

 

നെറ്റിത്തടം മുതൽ പെരുവിരലോളം

 

ചുമ്പനങ്ങളാൽ അവൾ എന്നെപുല്‍കീ

 

ഹൃദയത്തിൽ സ്പർശിച്ച അവളുടെ 

 

ഓരോ കരങ്ങളും എന്നെ തരളിതയാക്കി. 

 

ഓരോ തുള്ളിയായ് എന്നിലേക്ക്‌ ആഴ്ന്നിരങ്ങുമ്പോഴും

 

ഞാൻ അവളെ കൂടുതൽ അറിഞ്ഞു 

 

അവളുടെ പ്രണയം വിരഹം എല്ലാം 

 

എനിക്ക് സമ്മാനിച്ചു ഒന്നും പറയാതെ 

 

എങ്ങോ പോയി മറഞ്ഞേങ്കില്ലും. 

 

ഒരായിരം ജന്മങ്ങൾ അവൾക്കായി കാത്തിരിക്കാൻ 

 

അവൾ നല്കിയ ഈ പ്രണയസുരഭിത

 

നിമിഷങ്ങൾ തന്നെ ധാരാളം.







മൂന്ന് അക്ഷരങ്ങളില്‍ തുടങ്ങി


മൂന്ന് അക്ഷരങ്ങില്‍


അവസാനിക്കുമ്പോള്‍  നേടിയേടുത്ത 


ണ്ട്  അക്ഷരങ്ങള്‍ ഒന്നും അല്ലാ  എന്ന 


തിരിച്ചറിവ്  നേടിയേടുക്കാന്‍ 


മറന്ന മൂന്ന്  അക്ഷരങ്ങള്‍ക്ക്


ഇന്ന്  എന്നോട് പുഞ്ചം









ഇന്ന് ഈ അരുവിയില്‍‍

ഒരു തോണി തനിച്ച്

ആ തോണിയിൽ  തുഴയാൻ

ഒരു തുഴ പോലുമില്ലാതെ ഞാനും

ദിക്കറിയാതെ എങ്ങോട്ടെന്നറിയാതെ

ഒഴുക്കിനൊപ്പം ഞാനും നീങ്ങുന്നു

ഈ അരുവിക്ക്‌ പോലും 


ഒരു ലക്‌ഷ്യം ഉണ്ടായിരുന്നു ...


 എനിക്കോ .. ?

അകലേ അക്കരെ ഒരു പച്ചപ്പും ..

അവിടെ നിന്നെയും കണ്ടിട്ടായിരുന്നു

ഞാൻ നിന്നിലേക്ക്‌ തുഴഞ്ഞത് ...

അനന്തമായ ഈ ജലാശയത്തിനു നടുക്ക്

ശാന്തമെന്നെ തോന്നിപ്പിച്ച ഈ ജലാശയത്തിൽ ..

ഇങ്ങിനെ ഒരു ചുഴി ഞാൻ പ്രതീക്ഷിച്ചില്ല ..

ഈ ചുഴി എന്നെ തളർത്തുന്നു ..

തുഴ നഷ്ടപ്പെട്ട എന്റെ കൈകള ഇനിയെന്ത് ചെയ്യും ..

അകലേ അക്കരെ ആ പച്ചപ്പും

അവിടെ നീ എന്നാ സത്യവും എനിക്കായ് ഇന്നില്ല ..

ഇനി എങ്ങോട്ട് ഞാൻ പോകണം ..

എങ്ങോട്ട് തുഴയണം ..

പരസ്പര ധാരണകൾ തെറ്റി

ജീവിതച്ചുഴിയിൽ ഉലയുന്ന

എന്റെ ജീവൻ ഇനി എങ്ങോട്ട് .. ???

ഈ തോണിയിലും സുഷിരങ്ങൾ വന്നു ..

ജല കണങ്ങൾ ഇരച്ചു കയറിത്തുടങ്ങി ..

എന്നെ ഉൾക്കൊള്ളാൻ

ജല കണങ്ങൾ ഉയർന്നു പൊങ്ങുന്നു ..

എന്നോടു ഇവ പറയുന്നുണ്ടേ ...

വരൂ വേഗം ഞങ്ങളിലേക്ക് ..

നിന്റെ കണ്ണ് നീർ ഞങ്ങൾക്ക് തരൂ ..

എന്നിട്ട് വേണമത്രേ വീണ്ടും ശാന്തമായ് ഒഴുകാൻ ...








ഈ പ്രഭാതത്തിൽ

ഒരു കുഞ്ഞുപൂവായി ഞാൻ വിരിഞ്ഞു

നറുമണം പരത്തി ഞാൻ ചിരിച്ചു

ഈ കുളിർക്കാറ്റിൽ

സൌരഭ്യം പകർന്നു ഞാൻ നൃത്തമാടി

ശലഭങ്ങളും കരിവണ്ടും തുമ്പിയും

തേനീച്ചയും എന്നോടൊപ്പം നൃത്തമാടി

നറുതേൻ പകര്ന്നു നല്കി

ഞാൻ അവരെ സന്തോഷിപ്പിച്ചു

വെയിലേറി ചൂട് കനത്തു

കൂടിയ വേനല്‍ എന്തെന്ന് ഞാനറിഞ്ഞു

വാടിയ മുഖത്തോടെ വെയിലേറ്റു ഞാൻ നിന്നു

വേയിലാറുംമുന്നേ

അമ്മതൻ മടിത്തട്ടിൽ ഞാൻ കൊഴിഞ്ഞു വീണു

ഒരു പൂവിന്റെ ജന്മം

ഇത്ര മാത്രംഎന്ന് ഞാൻ തിരിച്ചറിഞ്ഞു

നാളെയുടെ പ്രഭാതം എനിക്കുള്ളതല്ല

എനിക്കു മുന്നേ ഇങ്ങിനെ എത്ര ആയിരം പൂക്കൾ

ഈ ഭൂമിതാൻ മടിത്തട്ടിൽ വീണുടഞ്ഞു

ആർക്കും വേണ്ടാത്ത

ചില പാഴ് ജന്മങ്ങളായ് ഇന്നും

ഒരുപാട് പൂക്കൾ

തെരുവോരങ്ങളിൽ നിങ്ങളെ നോക്കി ചിരിക്കുന്നുണ്ടേ

നിങ്ങൾ ആട്ടിപ്പായിക്കുന്ന സുഗന്ധമില്ലാത്ത

ഒരുപാട് പൂക്കൾ





ഇന്നലെ


ദൈവം എന്നില്‍ ഹൃദയത്തിനായി ഒരിടംതന്നു

അവിടേ ഒരുകൊച്ചു ഹൃദയത്തിന്‍റെ വിത്തുനട്ടു

മതാപിതഗുരുക്കന്മാര്‍ പകര്‍ന്നുതന്നൊരു

സ്നേഹത്തിന്‍റെ മുലപാല്‍കുടിച്ച്

എന്നോടോപം എന്‍റെ ഹൃദയവും വളര്‍ന്നു

സ്വപ്‌നങ്ങള്‍കൊണ്ട് ഞാന്‍ വളംമിട്ടു

എന്‍റെ ഹൃദയം പടര്‍ന്നുപന്തലിച്ചു

ഹൃദയത്തിന്‍റെ ശിഖരങ്ങളില്‍ സ്നേഹത്തിന്‍റെ

സുഗന്ധമുള്ളപൂക്കള്‍ വിരിഞ്ഞു

സ്നേഹത്തിന്‍റെ നറുതേന്‍പൊഴിച്ചു വിരുന്നോരുക്കി

സ്നേഹത്തിന്‍റെ പരാഗണരേണുക്കള്‍ക്കായി കാത്തിരുന്നു\

ഒരുപൂമ്പാറ്റപോലും ഇതിലെ വന്നില്ല

വന്നതോ കുറെ തണ്ടുതുരപ്പന്‍ പുഴുക്കളും  മൂഞ്ഞയും

 പുഴുക്കള്‍ ഹൃദയംകാര്‍ന്നുതിന്നു മൂഞ്ഞയോ

കണ്ണുനീര്‍പോലും ഊറ്റികുടിച്ചു

നിലമൊരുക്കി വിളയിറക്കി വളംമിട്ടിട്ടും

വിളനശിച്ച കൃഷിക്കാരനെപോലെ

സ്വസ്ഥത നശിച്ച് സമാധാനം നഷ്ടപെട്ട

നീരുവറ്റി മുരടിച്ച  ഹൃദയവുമായി ഞാന്‍ നിന്നു.

ഇന്ന്‍

ഹൃദയം കൊത്തിപറച്ചു അവിടെ ഞാന്‍ഒരു വാഴനട്ടു
 
ഇപ്പോള്‍ സ്വസ്ഥം സമാധാനം

നാളെ

വാഴകുലച്ചു പാകമാകുമ്പോള്‍ അവകാശവുംമായി

എതെല്ലും തംബ്രാക്കന്മാര്‍ വരുമെന്നറിയാം 

എങ്കിലും ഹൃദയത്തെക്കാള്‍  മെച്ചം വാഴതന്നെ













നീറി കത്തുന്ന കരിന്തിരി 

 

വീണ്ടും വീണ്ടും പുകച്ചാണ്

 

നിന്‍റെ സ്വപ്നങ്ങളില്‍ ഞാന്‍ ചായം തേച്ചത്

 

വറ്റിത്തുടങ്ങിയ ഹൃദയത്തിലെ

 

അവസാനത്തെ തുള്ളിയും ഊറ്റിയെടുത്താണ്

 

ഞാന്‍ നിനക്ക്  പകര്‍ന്നുതന്നത്

 

കണ്ണുനീരിന്‍റെ ഉപ്പിട്ട മാംസംകൊണ്ട്

 

എരിവും പുളിയും ഒളിപ്പിച്ചുവെച്ച്

 

നിനക്ക് വിരുന്നൊരുക്കി

 

ഇന്നിപ്പോ

 

വിശപ്പുമാറി ദാഹമകന്ന്‍

 

നിറമുള്ള ജീവിതത്തില്‍

 

നീയെന്നെ മുറിപെടുത്തുന്നു

 

ഈ മുറിവുക്കളില്‍ നിന്നെല്ലാം

 

ഞാന്‍ പ്രണയം‌യെന്തെന്ന്‍ പഠിക്കുന്നു


















ഞാന്‍ അക്ഷരങ്ങളുടെ ഇടയില്‍ ജീവിച്ചവള്‍

അക്ഷരങ്ങളായിരുന്നു എന്‍റെ ലോകം

എനിക്ക് ചുറ്റും അക്ഷരങ്ങളായിരുന്നു

കണ്ടതും കേട്ടതും എല്ലാം കുറേ അക്ഷരങ്ങള്‍

നിന്നോടുള്ള എന്‍റെ പ്രണയം

അക്ഷരങ്ങളുടെ വസന്തകാലമായിരുന്നു

എന്‍റെ വികാരവിചാരങ്ങളെ അക്ഷരങ്ങളാക്കി

അക്ഷരങ്ങളെ വാക്കുകളാക്കി

കടലാസ്സില്‍ പകര്‍ത്തി നിനക്കുസമ്മാനിച്ചു

വെറുതെ കണ്ണ്‍ ഒന്നോടിച്ചു എന്ന്‍ വരുത്തി

നീ പറഞ്ഞു, ഇത് വെറുമക്ഷരങ്ങളല്ലേ

അന്ന്‍ അറിഞ്ഞില്ല ഞാന്‍ നിനക്ക്

തണുപ്പകറ്റാന്‍ വിധിക്കപെട്ട കമ്പളം മാത്രമേന്ന്‍

വര്‍ഷങ്ങള്‍ക്കിപ്പുറം കോടതിയില്‍

ഇന്നും എനിക്ക് മനസിലാക്കാത്ത കുറേയേറെ

അക്ഷരങ്ങളെ കൂട്ടുപിടിച്ച് നീ ഇറങ്ങിപോയി

നിന്നെ കുറിച്ചെഴുതിയ

അക്ഷരങ്ങള്‍ മാത്രം എന്നില്‍ ബാക്കിയായി

നിന്‍റെ ഓര്‍മകളെ എന്നില്‍ നിന്ന്‍ അകറ്റാന്‍

തീയെപുല്‍കിയ കടലാസുകഷണങ്ങളില്‍

ഇന്നും അതിജീവനത്തിന്നായി നിലവിളിക്കുന്ന

അക്ഷരങ്ങളുടെ ശബ്ദം മുഴങ്ങുന്നു.......


















ഓരോ നിമിഷവും ഓരോ പാഠം

പുതുതായി കിട്ടുന്ന തിരിച്ചറിവുകള്‍

നഷ്ടങ്ങളില്‍ പഠിക്കാതെ

വിണ്ടും ആവര്‍ത്തിക്കുമ്പോള്‍

നഷ്ടങ്ങളുടെ എണ്ണം ഏറുന്നു

ഞാന്‍ പോലും അറിയാതെ

നീ ഇന്ന് പഠിപിച്ചൊരു പാഠം

സ്നേഹിക്കാം

സ്നേഹം അധികാരം ആകരുത്..

സ്നേഹം അധികാരമായാല്‍ ????

നിന്‍റെ നഷ്ടടങ്ങളുടെ എണ്ണം എറിടും.

എനിക്കറിയാം നിനക്ക് നിഷ്പ്രയാസം കഴിയും.

പല അധികാരങ്ങളും തച്ചുടച്ച്

സ്വതത്രമായ വിപ്ലവകാരികളുടെ

പിന്‍ തലമുറ അല്ലെ നീയും

ഞാനോ ഇന്നും ആ പഴയ ജന്മി











എത്ര കാലം കഴിഞ്ഞു പോയാലും

ചിലതെല്ലാം ചിതലരിക്കാതെ കിടക്കും

 മനസിന്റെ കുഴിമാടത്തില്‍...

ദ്രവിക്കാതെ അഴുക്കാതെ ഇങ്ങനെ.

എന്തൊക്കയോ ഓര്‍മ്മകള്‍

പേറി അലഞ്ഞു ഞാന്‍.

നടവഴിയിലൂടെ നടന്നു നിങ്ങുമ്പോള്‍

വിണ്ടും പുറകോട്ടു വലിക്കും .

സങ്കടങ്ങളുടെ കുഴിയിലേക്ക് എന്നെ

വലിച്ചിടുന്ന ഓര്‍മ്മകള്‍.

എന്തിനാണ്ണ്‍ എന്നെ വിണ്ടും വിണ്ടും

ഓര്‍മകളില്‍ ഇങ്ങനെ വേദനിപ്പിക്കുന്നത്

ജിവിതം ഒരു സമരം ആയി മാറുന്നു

ഓര്‍മകളുടെ പടയൊരുക്കം.

എനിക്ക് എതിരായി

നിലക്കാത്ത കാഹളം

കാതുകളില്‍ തുളച്ചുകയറുന്നു.

വിണ്ടും മരണം എന്നെ വിളികുന്നുവോ??

അറിയാതെ ഞാന്‍

മരണത്തെ സ്നേഹിച്ചു തുടങ്ങിയോ???

മധുരമുള്ള ഓര്‍മകളായിരുന്നു

എനിക്ക് എല്ലാം..

എവിടെവെച്ചോ

നിന്നെ നഷ്ടമായപ്പോള്‍ അവയെല്ലാം

വേദനകള്‍ മാത്രമായി മാറി

നിലക്കാത്ത വേദനകള്‍.

ഓരോ നിമിഷവും

എന്നെ വിട്ട് അകലും തോറും

സങ്കടങ്ങളുടെ പടുകുഴിക്ക്  ആഴം

കൂടി കൂടി വരുന്നു.

ഇപോ എന്നെ ഇട്ട് മൂടുവാന്‍ പാകമായി

ഇതാകും ചിലപ്പോള്‍ എന്‍റെ ശവക്കുഴി

എന്നെ ഇട്ടു മൂടാനുള്ള കുഴി
























ഞാന്‍ ഒരു കുഞ്ഞു പക്ഷി

പറക്കാന്‍ ചിറക് നഷ്ടപെട്ട

കുഞ്ഞു പക്ഷി

ഇന്നലകളില്‍ 

ഞാനും കിനാക്കള്‍ കണ്ടിരുന്നു

പുലരിയും പൂമരങ്ങളും

കായും തേനുമായി എനിക്ക്

വിരുന്നൊരുക്കുന്ന കിനാക്കള്‍

ചിറകിന്‍ വര്‍ണ തുവലുകള്‍

വിടര്‍ത്തി പാറിപറക്കുന്ന കിനാക്കള്‍

രണ്ടു ചിറകിന്‍ താളത്തില്‍ 

പുതിയ ഒരു പാട്ട്.

അങ്ങനെ എത്ര കിനാക്കള്‍




ഇന്ന്‍

മരണദൂതുമായി ആരോ 


കടന്നുവനേന്‍ കൂട് തകര്‍ത്തെറിഞ്ഞു

കുഞ്ഞു ചിറകുകള്‍ മെല്ലെ വിരിച്ചു 

ദിക്കറിയാതെ 

ഞാന്‍ പാറിപറക്കും മുന്‍പേ

എന്‍ ചിറകാരോ അരിഞ്ഞുകളഞ്ഞു.

ഒരു ചില്ലയില്‍ കൂട് കൂട്ടും മുന്‍പേ 

എന്‍ കിനാക്കള്‍ വിണുടഞ്ഞുപോയി

ഒരു ചിറകേറി പിടഞ്ഞു വീണതോ

സങ്കടങ്ങളുടെ ഈ പടുകുഴിയിലേക്ക്

ഒരു ചിറക് മാത്രം,,

പറന്നെറുവാന്‍ ആകുമോ എനിക്കിനി

കിനാക്കളെല്ലാം കിനാക്കളായി.

നഷ്ടമായത് ഇനി ഒരിക്കലും 

മുളക്കാത്ത എന്‍ ചിറക്
   
ഒഴുകിയിറങ്ങുന്ന ചോരയുടെ നനവ്

അറിയുന്നു ഞാന്‍ ഇപോള്ളും

ഞാന്‍ ഒരു കുഞ്ഞു പക്ഷി

പറക്കാന്‍ ചിറക് നഷ്ടപെട്ട

കുഞ്ഞു പക്ഷി














ജനനം മരണം

ഒരു നാണ്ണയത്തിന്റെ ഇരുവശങ്ങള്‍

സ്വപ്നങ്ങള്‍ക്കും ഉണ്ട് 

ജനനവും മരണവും

 

ഞാന്‍ എന്‍റെ മനസ്,

നീ നല്‍കിയ പ്രണയത്തിന്‍റെ

ഭ്രൂണത്താല്‍  ജന്മംനല്‍കിയ

ഒരുപാട് സ്വപ്‌നങ്ങള്‍

അവക്ക് പ്രണയത്തിന്‍റെ

മധുരം ഊട്ടി ഞാന്‍ വളര്‍ത്തി

പ്രണയത്തിന്‍റെ കയിപ്പ്

ഞാന്‍ അവയെ അറിയിച്ചില്ല

സ്വപ്‌നങ്ങള്‍ വളര്‍ന്നു കുന്നോളം



 

ഇന്ന്‍ രണ്ട് വാക്കിനാല്‍

നീ അവക്ക് വിഷം നല്‍കി

എന്‍റെ സ്വപ്‌നങ്ങള്‍ ഞാന്‍ 

ജന്മം നല്‍കി പോറ്റി വളര്‍ത്തിയ

എന്‍റെ സ്വപ്‌നങ്ങള്‍

ഇന്ന്‍ മരണാസന്നര്‍




ശുഷ്കിച്ച് എല്ലും തോലും ആയ 

എന്‍റെ സ്വപ്‌നങ്ങള്‍ 

മരണത്തോടു മല്ലിടുന്ന എന്‍റെ സ്വപ്നങ്ങളേ 

മാറോടണച്ചു  ഞാന്‍ നിലവിളിക്കുന്നു




ഇന്ന്‍ തിരിച്ചറിവുണ്ട് 


എന്‍റെ സ്വപ്‌നങ്ങള്‍ മരിക്കും

എങ്കിലും മോഹിച്ചുപോകുന്നു

ഇവയല്ലാം ഒരു ഹൃദയതുടിപ്പായി

എന്നില്‍ അവശേഷിചിരുന്നെങ്കില്‍
Monday, February 11, 2013

നിന്നെ തേടി




 
 

എഴുതാന്‍ മറന്ന വരികളില്‍

പാതി മുറിഞ്ഞ അക്ഷരങ്ങളില്‍

വിരൂപമായ വാക്കുകളില്‍

മഷി പരന്ന്  

വികൃതമായ പുസ്തകതാളുകളില്‍

 ഞാന്‍ നിന്നെ തേടി നടന്നു

 വേദഗ്രന്ഥങ്ങളിലും ചരിത്ര താളുകളിലും,

 ചിതലരിച്ച ഓര്‍മക്കുറിപ്പുകളിലും

ചവറ്റുകുട്ടയില്‍ ഉപേക്ഷിക്കപെട്ട

കടലാസുകഷണങ്ങളിലും നിന്നെ

 ഞാന്‍ പരതുകയായിരുന്നു.

ഒളിഞ്ഞിരുന്ന നിന്നെ തേടി

ഇന്നെനിക്ക് മുന്നില്‍ ശൂന്യമായ

തൂലികത്തുമ്പ്‌ കണ്ണുമ്പോള്‍ 

ഞാന്‍  തിരിച്ചറിയുന്നു 

ഞാന്‍ തേടികൊണ്ടിരുന്ന

നീ ഞാന്‍ തന്നെ എന്ന സത്യം.





 
 
 
 
 













എന്‍റെ ഹൃദയം പറയുന്നത്
കേട്ടാണ്ണ്
ഞാന്‍ ഇതുവരെ ജീവിച്ചത്
അങ്ങനെ
ജീവിക്കാനാണ്ണ്‍ പഠിച്ചതും

ഇന്ന്‍ എന്നില്‍
എന്‍റെ ഹൃദയം ഇല്ല
എന്‍റെ ഹൃദയം എനിക്ക്
എവിടേയോ നഷ്ടമായി
എന്‍റെ ഹൃദയം കട്ടെടുത്തവര്‍
തിരിച്ചു തരാതെ കടന്നുകള്ളഞ്ഞു
ഇന്ന്‍ ഞാന്‍
ഹൃദയം ഇല്ലാതെ ജീവിക്കുന്നു.
എനിക്ക്  നേരെ
നിങ്ങള്‍ ഓരോരുത്തരും
കൈ വിരല്‍ ചുണ്ടി
ഹൃദയമില്ലത്തവളെ എന്ന്‍
വിളിച്ചു  പരിഹസിക്കുന്നു


എന്‍റെ ഹൃദയം
സ്നേഹംകൊണ്ട് പണിതതായിരുന്നു
 എന്‍റെ ഹൃദയം
സ്നേഹത്തിന്‍റെ നിറകുടമായിരുന്നു
എന്‍റെ ഹൃദയം
കപടത നിറഞ്ഞ പുഞ്ചിരികൊണ്ടും
കാപട്യം നിറഞ്ഞ വക്കുകള്‍കൊണ്ടും
അവര്‍ പങ്കിട്ടെടുത്തു
അവര്‍ എന്‍റെ ഹൃദയം
വെട്ടി മുറിച്ചു
എന്‍റെ സ്നേഹരക്തം ഊറ്റികുടിച്ചു
സ്നേഹം വറ്റിവരണ്ട
എന്‍റെ ഹൃദയം എന്നില്‍
ഒരു മാംസപിണ്ഡം ആയി
അവശേഷിക്കുന്നു










ഇന്ന്‍ ദൈവം 
എനിക്ക് നേരെ നിട്ടുന്നു 
രണ്ട്  പാനപാത്രങ്ങള്‍ 
ഒന്ന്‍ സന്തോഷത്തിന്‍റെ 
വേറൊന്ന്‍ ദുഃഖത്തിന്‍റെ 
മനുഷ്യജന്മം ആയി പോയിയിലെ 
ഒന്നിച്ചു നുകര്‍ന്നെ പറ്റൂ 
പാനപാത്രങ്ങള്‍ 

ജീവിതത്തില്‍ ഇങ്ങനെ ചിലതുണ്ട് 
സന്തോഷം വരുമ്പോള്‍ പൊട്ടികരയുവാനും 
ദുഃഖം വരുമ്പോള്‍ 
പൊട്ടി ചിരിക്കുവാനും തോന്നും.
ഒരു സ്വപ്നം പോലെ 
മനസ്സില്‍ കൊണ്ടുനടന്ന ചിലത്
വിധിക്കപ്പെട്ടവന്‍റെ മുന്നില്‍ 
വീണ്ണ് ഉടയും.
ചിലത് പൂക്കും കായ്‌ക്കും

പൂവിട്ട പൂന്തോടത്തിലേക്ക് പോകും വഴി 
വിണ്ണ് ഉടഞ്ഞവ  കാലില്‍ തറക്കാം.
ചോരവാര്‍ന്ന്‍ ഒഴുകാം
എങ്കിലും കരയരുത് 
ഒരു നിമിഷം കൊണ്ട് 
നിന്‍റെ മുഖത്‌ വിരിഞ്ഞ പുഞ്ചിരി
നഷ്ടമാകാതെ കാത്തുസുക്ഷിക്കാന്‍ എങ്കില്ലും

ഇല്ല കരയില്ല 
ഇനി ഞാന്‍ കരയില്ല
ഇന്ന്‍ ജീവിതം എനെ പഠിപിച്ചു
ഇങ്ങനെ വേണം ജീവിക്കാന്‍
ഇതാണ് ജീവിതം
ഇങ്ങനെയൊക്കെയാണ് ജീവിതം












പറയുവാന്‍ ഉണ്ട് 
ഒരു ആയിരം സ്വപ്‌നങ്ങള്‍
പകരുവാന്‍ ഉണ്ട് 
ഇനി ഒരുപാട് സ്വപ്‌നങ്ങള്‍
നിറം ചാലിച്ച് നീ എനില്‍ 
വരച്ചിട്ട സ്വപ്‌നങ്ങള്‍
 പ്രണയത്തിന്‍റെ ഭാഷയില്‍ 
എഴുതപ്പെട്ട സ്വപ്‌നങ്ങള്‍
എനിക്ക് ആയി നീ 
എഴുതിയ സ്വപ്‌നങ്ങള്‍
നിനക്കായി കാത്തുസൂക്ഷിക്കുന്ന 
ഒരുപാട് സ്വപ്‌നങ്ങള്‍
നെയിത്തുകൂട്ടിയ 
സ്വപ്നങ്ങളുംമായി കാത്തിരുന്നു 
സ്വപ്‌നങ്ങള്‍ സഫലമാകുന്ന,
ദിനയാത്രങ്ങള്‍ക്കായി..........



Sunday, January 13, 2013

ആ ഇറേസര്‍











അക്ഷരമറിയാതെ കുത്തികുറിച്ചതില്‍ 

കലയറിയാതെ നിറം വാരിതേച്ചതില്‍

ഭാവനയിലാതെ കുത്തി വരച്ചതില്‍

ജീവിതം ഇന്നെന്നെ പഠിപ്പിച്ചു

അക്ഷരമെടുത്തു വരയ്ക്കേണ്ടതും

സ്നേഹത്തിന്‍റ് നിറം കൊടുക്കേണ്ടതും

തന്നെ സൌഹൃതം

നിന്റെ മുഖം

സ്നേഹത്തിന്റെ നിറം കൊടുത്ത്

എന്റെ ഹ്രദയത്തില്‍ വരച്ചിട്ട ചിത്രം

ഇന്ന് എന്നിക്ക് മായിച്ചു കളയണം

നിന്റെ ഓര്‍മകള്‍ക്ക് ഒപ്പം

നീ എന്നെ മായ്ച്ചു കളഞ്ഞപോലെ

എനിക്കും മായ്ക്കണം.

നിന്‍റെ കയ്യിലുള്ള ആ ഇറേസര്‍

ഒന്നെനിക്ക് തരുമോ ?

എന്‍റെ മനസ്സിലെ

നിന്‍റെ ചിത്രങ്ങളെ മായ്ക്കാന്‍

നീ എന്നെ മായ്ച്ചത് പോലെ മായ്ക്കാന്‍

എനിക്ക് സാധിക്കുന്നില്ല

ഒന്നും....

അച്ചടക്കത്തോടെ

എല്ലാം പഠിച്ച ഞാന്‍ ഇന്ന്

കാത്തിരിക്കുന്നു

ആ ഇറേസര്‍നായി.




എന്താ ഇഷ്ടം ആയില്ലേ????

ഇവിടേ വരെ വന്നിട്ട് ഒന്നും പറയാതെ പോകല്ലേ ???
ഒരു അഭിപ്രായം പറഞ്ഞിട്ടു പോകോ.
 
ഋതുക്കള്‍ © 2008. Template Design By: SkinCorner