Tuesday, January 7, 2014

മഴ - ഞാന്‍






ഈ ജാലകത്തിനപ്പുറം അവള്‍ എനിക്കായി

പെയിതൊഴിഞ്ഞിട്ടും നനയനാകാതെ

ജാലകപടിയില്‍ മുഖമര്‍ത്തി ഞാന്‍ നിന്നു

മഴ എനിക്കായി വരച്ചിട്ട

പ്രണയത്തിന്റെ ചുവര്‍ചിത്രങ്ങള്‍

ജാലകചിലില്‍ തെളിഞ്ഞു

എഴുതിയും വരച്ചും അവള്‍

എന്നോട് പറയാനുള്ളത് പറഞ്ഞുകൊണ്ടേയിരുന്നു

അവളുടെ നനുത്തസ്പര്‍ശം

എന്നിലെ കരിഞ്ഞുണങ്ങീയ പ്രണയശീഖരത്തില്‍

വിണ്ടും ഓര്‍മ്മകളുടെ പച്ചപ്പേകി

എന്നെ എന്നോളം അറിഞ്ഞത്

മഴ മാത്രമായിരുന്നു........

പ്രണയനഷ്ടങ്ങളുടെ രാത്രികളില്‍

എനിക്കായ് കൂട്ടിരുന്നവള്‍

എന്‍റെ കരളിലെ തീയണക്കാന്‍

സ്വന്തനമായി പെയ്തവള്‍...

ഇന്നും അവള്‍ പെയിതുകൊണ്ടെയിരിക്കുന്നു

എനിക്കുവേണ്ടി എനിക്ക്മാത്രം വേണ്ടി

എന്നെമാത്രം പ്രണയിക്കുന്നവളെപോലെ



മഴ പെയിതോഴിഞ്ഞ ഇടവഴിയില്‍ 
നിനക്കായി കാത്തിരുന്ന പുലരികളില്‍ 
സൂര്യപ്രഭായര്‍ന്ന കണ്ണുകലെന്നിലെക്കെറിഞ്ഞു
നീ- കടന്നുപോകവെ
പ്രണയയാര്‍ദ്രനായിനിന്നു ഞാന്‍
തേന്മൊഴിചുണ്ടില്‍ നിന്നാടര്‍ന്നു വീണ-
കിള്ളികൊഞ്ഞലില്‍ അലിഞ്ഞുനില്‍ക്കവേ
തഴുകി തലോടി കടന്നുവന്ന
കുളിര്‍കാറ്റിനു നിന്‍സുഗന്ധം.
ഈ മഴയും പ്രഭാതവും സത്യമാവുമ്പോള്‍ അറിയുന്നു
ആദ്യമായി ഞാൻ പ്രണയത്തിലാണെന്ന് .....
മഞ്ഞുപോഴിഞ്ഞതും വേനല്‍
മറഞ്ഞതും ഞാന്‍ അറിഞ്ഞില്ലാ
നിലാവില്‍ നീ എന്നില്‍
പ്രേമ വൈവിധ്യങ്ങളെഴുതുന്ന നിമിഷത്തിന്നായി
കാത്തിരിപ്പു ഞാന്‍.....
വിലപിടിച്ച സമ്മാനങ്ങള്‍ക്കും
പനിനീര്പൂവുകള്‍ക്കുമപ്പുറം സ്നേഹത്തിന്‍റെ
പുതിയൊരു ജാലകം എന്നിക്കായി നീ തുറന്നുതന്നു.....
സ്വപ്നങ്ങള്‍ക്കു ചിറകേകി,
നിന്നിലേക്ക് പറന്നിറങ്ങാന്‍
ഹൃദയം തൊട്ടൊരി പ്രേമകാവ്യം.

എന്താ ഇഷ്ടം ആയില്ലേ????

ഇവിടേ വരെ വന്നിട്ട് ഒന്നും പറയാതെ പോകല്ലേ ???
ഒരു അഭിപ്രായം പറഞ്ഞിട്ടു പോകോ.
 
ഋതുക്കള്‍ © 2008. Template Design By: SkinCorner