എന്റെ കൂട്ടുകാരിക്ക്
…................................
ഇന്നലെ നീ കറക്കിവിട്ട നാണയതുട്ടിന്റെ
ഇരുവശത്തും മരണവും ജീവിതവും
മിന്നി കളിക്കുന്നുണ്ടെന്റെ കൂട്ടുകാരി
അർത്ഥമില്ലാത്ത വാക്കുകൾ മൊഴിഞ്ഞു
സ്നേഹത്തിന്റെ നേർത്തൊരു നൂലിൽ
കോർത്തിട്ട എന്റ ജീവനെ
ഞാൻ പോലുമറിയാതെ പൊട്ടിച്ചെടുത്തു
നീ അകന്നു പോകവെ.
ചിതറിതെറിച്ചു വീണൊരു ജീവന്റെ
അവസാന മൊഴിയതും നിന്റെ പേരുതന്നെ
പിരിയുവാൻ നേരം നീ
കുത്തിയിറക്കിയ വാക്കിനാൽ നിലക്കാതെ
പൊഴിഞ്ഞ കണ്ണുനിർത്തുളികളിൽ
നിറഞ്ഞുനിന്നതും നിന്റെ രൂപം.
മറക്കുവനാകതെ തേങ്ങി കരയുമ്പോൾ.
പിടക്കുന്ന ഇടം നെഞ്ചിന്
നിന്റെ കോലുസിന്റെ താളം..
പുറത്തേക്കുവിട്ട അവസാനശ്വസം
തിരിച്ചുപിടിക്കുവാൻ ഉള്ളോരപ്പിടച്ചലിലും..
നിലക്കാതെ നീ എന്ന എന്റെ സ്വപ്നം.
പോകരുതെന്ന് പറയുവാൻ ഇനി
വാക്കുകളിലെന്നിക്കു കൂട്ടുകാരി
ചേതനയറ്റൊരി ശരീരമല്ലാതെത്തും
ബാക്കിയില്ലിനി ഇവിടെ
Wrtn ജെസ്സി
Tuesday, December 16, 2014
...........................................................
ഒന്ന്‍ പുണരാന്‍ കൊതിച്ച ഓര്‍മ്മകള്‍
മനസ്സില്‍ ഇടിമുഴക്കം സ്രിഷ്ടിക്കുബോള്‍
അടര്‍ന്നുവീണ കണ്ണുനീര്‍ത്തുള്ളി പെരുവിരല്‍
തൊട്ടനിമിഷമം അറിഞ്ഞൊരു വേദന.
വിരഹത്തിന്റെ അണപൊട്ടിയൊഴുകിയൊരു
ജലധാരക്കുതടയിടാന്‍ ഇറുക്കേ അടച്ച
കണ്ണുകളില്‍ കൂരിരുള്പടരുന്നു.
നിശബ്ത്തതയെ കിറിമുറിച്ചുകടന്നുവന്ന
മഴയുടെ നിലക്കാത്ത രൌദ്രതാളംപോലെ
ഒരു തേങ്ങല്‍ മനസ്സില്‍ അലയടിക്കുന്നു.
നിറഞ്ഞുപെയുന്ന വേദനയുടെ കരുത്തില്‍
ഏരിഞ്ഞുയരുന്ന ചുടിന്‍കണങ്ങളില്‍
വെന്തുരുകിയ മനസിന്‍റെ ഗന്ധം ചുറ്റിലും...
ഇന്ന്‍ ജീവനോടെ തീപെട്ടവന്റെ
മുറവിളി മാത്രം ബാക്കിയാക്കി
താണ്ടവനിര്‍തം ചവിട്ടുന്ന ഓര്‍മ്മകള്‍...
എഴുതിമുഴുപ്പിക്കാന്‍ കഴിയാത്ത എന്തോ
ഒന്ന്‍ നിന്‍റെ ഓര്‍മ്മകളില്‍ ബാക്കിയാക്കി..
എന്‍റെ ചീത ഒരുങ്ങുന്നു...
ഈ ജാലകത്തിനപ്പുറം അവള്‍ എനിക്കായി
പെയിതൊഴിഞ്ഞിട്ടും നനയനാകാതെ
ജാലകപടിയില്‍ മുഖമര്‍ത്തി ഞാന്‍ നിന്നു
മഴ എനിക്കായി വരച്ചിട്ട
പ്രണയത്തിന്റെ ചുവര്‍ചിത്രങ്ങള്‍
ജാലകചിലില്‍ തെളിഞ്ഞു
എഴുതിയും വരച്ചും അവള്‍
എന്നോട് പറയാനുള്ളത് പറഞ്ഞുകൊണ്ടേയിരുന്നു
അവളുടെ നനുത്തസ്പര്‍ശം
എന്നിലെ കരിഞ്ഞുണങ്ങീയ പ്രണയശീഖരത്തില്‍
വിണ്ടും ഓര്‍മ്മകളുടെ പച്ചപ്പേകി
എന്നെ എന്നോളം അറിഞ്ഞത്
മഴ മാത്രമായിരുന്നു........
പ്രണയനഷ്ടങ്ങളുടെ രാത്രികളില്‍
എനിക്കായ് കൂട്ടിരുന്നവള്‍
എന്‍റെ കരളിലെ തീയണക്കാന്‍
സ്വന്തനമായി പെയ്തവള്‍...
ഇന്നും അവള്‍ പെയിതുകൊണ്ടെയിരിക്കുന്നു
എനിക്കുവേണ്ടി എനിക്ക്മാത്രം വേണ്ടി
എന്നെമാത്രം പ്രണയിക്കുന്നവളെപോലെ
മഴ പെയിതോഴിഞ്ഞ ഇടവഴിയില്‍
നിനക്കായി കാത്തിരുന്ന പുലരികളില്‍
സൂര്യപ്രഭായര്‍ന്ന കണ്ണുകലെന്നിലെക്കെറിഞ്ഞു
നീ- കടന്നുപോകവെ
പ്രണയയാര്‍ദ്രനായിനിന്നു ഞാന്‍
തേന്മൊഴിചുണ്ടില്‍ നിന്നാടര്‍ന്നു വീണ-
കിള്ളികൊഞ്ഞലില്‍ അലിഞ്ഞുനില്‍ക്കവേ
തഴുകി തലോടി കടന്നുവന്ന
കുളിര്‍കാറ്റിനു നിന്‍സുഗന്ധം.
ഈ മഴയും പ്രഭാതവും സത്യമാവുമ്പോള്‍ അറിയുന്നു
ആദ്യമായി ഞാൻ പ്രണയത്തിലാണെന്ന് .....
മഞ്ഞുപോഴിഞ്ഞതും വേനല്‍
മറഞ്ഞതും ഞാന്‍ അറിഞ്ഞില്ലാ
നിലാവില്‍ നീ എന്നില്‍
പ്രേമ വൈവിധ്യങ്ങളെഴുതുന്ന നിമിഷത്തിന്നായി
കാത്തിരിപ്പു ഞാന്‍.....
വിലപിടിച്ച സമ്മാനങ്ങള്‍ക്കും
പനിനീര്പൂവുകള്‍ക്കുമപ്പുറം സ്നേഹത്തിന്‍റെ
പുതിയൊരു ജാലകം എന്നിക്കായി നീ തുറന്നുതന്നു.....
സ്വപ്നങ്ങള്‍ക്കു ചിറകേകി,
നിന്നിലേക്ക് പറന്നിറങ്ങാന്‍
ഹൃദയം തൊട്ടൊരി പ്രേമകാവ്യം.
Thursday, September 19, 2013
.
ഭൂതവും ഞാന്‍ മാലാഹയും ഞാന്‍
തൂവെള്ള പല്ലുകള്‍ക്കിടയില്‍
ദ്രംഷ്ട ഒളിപ്പിച്ചവള്‍ ഞാന്‍
ശിരോവസ്ത്രത്തിനുള്ളില്‍
കൊമ്പുകള്‍ ഒള്ളിപ്പിച്ചവള്‍ ഞാന്‍ചിറക്കുകള്‍ക്കിടയില്‍
കൂര്‍ത്തനഖങ്ങള്‍ ഒളിപ്പിച്ചവള്‍ ഞാന്‍
സ്വാർത്ഥതയ്ക്കു വേണ്ടി
തുവെള്ള പല്ല് കാട്ടി ചിരിക്കും
ചിലപ്പോൾ ദ്രംഷ്ടകൊണ്ടേ ചോര കുടിക്കും.
കപടതയുടെ മുഖം മൂടി ഞാൻ
എന്നെ എതിർക്കുന്നവരെ
കൊമ്പ് പുറത്തു കാട്ടി പേടിപ്പിക്കുന്നവൾ...
തുവെള്ള ചിറകുകൾക്കിടയിൽ മയങ്ങുന്നവരെ
കൂർത്ത നഖങ്ങളാൽ കീറി മുറിക്കുന്നവൾ ഞാൻ ...
എന്റെ കണ്ണുകളിൽ സ്നേഹം ക്രൂരതയും തെളിയും ...
എന്റെ നാവു നല്ലതും ചീത്തയും പറയും ..
എന്റെ മൂക്ക് പൂവിന്റെ സുഗന്ധവും
ചോരയുടെ മണവും ഒരുപോലെ ആസ്വധിക്കും ..
എന്റെ കൈകൾ നിങ്ങളെ
തലോടാനും മർദിക്കാനും കഴിയും .....
എന്റെ കാലുകൾ നിങ്ങളെ താങ്ങുവാനും
ചവിട്ടി മെതിക്കാനും കഴിയും .......
അതെ ഭൂതവും മാലാഖയും ഞാൻ തന്നെ ..
ഞാനും ഒരു മനുഷ്യജന്മം ....
എന്റെ പ്രവൃത്തികൾ എന്നെ
മാലാഖയും ആക്കും ഭൂതവും ആക്കും ..........
നിങ്ങളും എന്നെ പോലെ
......ഹാ ..ഹാാാ .......
നിനക്കുമുന്നിലൊരു കണ്ണാടിയായി
ഞാൻ നിന്നു
പാതിവഴിയിൽ
നീ തല്ലിത്തകർത്ത ആ കണ്ണാടി
പ്രതിഭലിക്കാൻ കഴിവില്ലാത്ത
പൊട്ടിയ ചില്ലുകൾ മാത്രമായി
ഇവിടെ ബാക്കിയായ കണ്ണാടി;
കണ്ണാടികൾ നിനക്കിനിയുംകിട്ടിയേക്കാമെങ്കിലും
എന്നോളം
നിന്നെ നിനക്ക് കാട്ടിത്തരുന്ന
ഒരു കണ്ണാടി നിനക്ക് ഉണ്ടാകുമോ ഇനി?
ഇന്ന് മഴ വളരെ ശാന്തമായിരുന്നു
ആരവങ്ങളോ ആര്ഭാടമോ അവൾക്കില്ലായിരുന്നു
ഇടി മുഴക്കുന്ന പാദസ്വരമോ
മിന്നിത്തിളങ്ങുന്ന ചെലയോ അവൾ അണിഞ്ഞിരുന്നില്ല .
കാറ്റിന്റെ തേരിലേറി
അവൾ ഓടിപ്പോയതും ഇല്ല.
ഇന്ന് അവൾ അതിസുന്ദരിയായിരുന്നു.
ഇന്ന് അവൾക്ക് പ്രണയത്തിന്റെ ഭാവമായിരുന്നു
പൂമുഖപ്പടിയിൽ കാത്തിരുന്ന എന്നരികിലേക്ക്
അവൾ പുഞ്ചിരി തൂകി എത്തി.
അവളുടെ മണിക്കിലുക്കം എന്റെ കാതുകളിൽ
പ്രണയരാഗങ്ങൾ പൊഴിച്ചു.
അവളെ ഞാൻ എന്റെ കൈകളാല്‍ നീട്ടിപ്പുണർന്നു
നെറ്റിത്തടം മുതൽ പെരുവിരലോളം
ചുമ്പനങ്ങളാൽ അവൾ എന്നെപുല്‍കീ
ഹൃദയത്തിൽ സ്പർശിച്ച അവളുടെ
ഓരോ കരങ്ങളും എന്നെ തരളിതയാക്കി.
ഓരോ തുള്ളിയായ് എന്നിലേക്ക് ആഴ്ന്നിരങ്ങുമ്പോഴും
ഞാൻ അവളെ കൂടുതൽ അറിഞ്ഞു
അവളുടെ പ്രണയം വിരഹം എല്ലാം
എനിക്ക് സമ്മാനിച്ചു ഒന്നും പറയാതെ
എങ്ങോ പോയി മറഞ്ഞേങ്കില്ലും.
ഒരായിരം ജന്മങ്ങൾ അവൾക്കായി കാത്തിരിക്കാൻ
അവൾ നല്കിയ ഈ പ്രണയസുരഭിത
നിമിഷങ്ങൾ തന്നെ ധാരാളം.
മൂന്ന് അക്ഷരങ്ങളില്‍ തുടങ്ങി
മൂന്ന് അക്ഷരങ്ങില്‍
അവസാനിക്കുമ്പോള്‍ നേടിയേടുത്ത
രണ്ട് അക്ഷരങ്ങള്‍ ഒന്നും അല്ലാ എന്ന
തിരിച്ചറിവ് നേടിയേടുക്കാന്‍
മറന്ന മൂന്ന് അക്ഷരങ്ങള്‍ക്ക്
ഇന്ന് എന്നോട് പുഞ്ചം
ഇന്ന് ഈ അരുവിയില്‍
ഒരു തോണി തനിച്ച്
ആ തോണിയിൽ തുഴയാൻ
ഒരു തുഴ പോലുമില്ലാതെ ഞാനും
ദിക്കറിയാതെ എങ്ങോട്ടെന്നറിയാതെ
ഒഴുക്കിനൊപ്പം ഞാനും നീങ്ങുന്നു
ഈ അരുവിക്ക് പോലും
ഒരു ലക്‌ഷ്യം ഉണ്ടായിരുന്നു ...
എനിക്കോ .. ?
അകലേ അക്കരെ ഒരു പച്ചപ്പും ..
അവിടെ നിന്നെയും കണ്ടിട്ടായിരുന്നു
ഞാൻ നിന്നിലേക്ക് തുഴഞ്ഞത് ...
അനന്തമായ ഈ ജലാശയത്തിനു നടുക്ക്
ശാന്തമെന്നെ തോന്നിപ്പിച്ച ഈ ജലാശയത്തിൽ ..
ഇങ്ങിനെ ഒരു ചുഴി ഞാൻ പ്രതീക്ഷിച്ചില്ല ..
ഈ ചുഴി എന്നെ തളർത്തുന്നു ..
തുഴ നഷ്ടപ്പെട്ട എന്റെ കൈകള ഇനിയെന്ത് ചെയ്യും ..
അകലേ അക്കരെ ആ പച്ചപ്പും
അവിടെ നീ എന്നാ സത്യവും എനിക്കായ് ഇന്നില്ല ..
ഇനി എങ്ങോട്ട് ഞാൻ പോകണം ..
എങ്ങോട്ട് തുഴയണം ..
പരസ്പര ധാരണകൾ തെറ്റി
ജീവിതച്ചുഴിയിൽ ഉലയുന്ന
എന്റെ ജീവൻ ഇനി എങ്ങോട്ട് .. ???
ഈ തോണിയിലും സുഷിരങ്ങൾ വന്നു ..
ജല കണങ്ങൾ ഇരച്ചു കയറിത്തുടങ്ങി ..
എന്നെ ഉൾക്കൊള്ളാൻ
ജല കണങ്ങൾ ഉയർന്നു പൊങ്ങുന്നു ..
എന്നോടു ഇവ പറയുന്നുണ്ടേ ...
വരൂ വേഗം ഞങ്ങളിലേക്ക് ..
നിന്റെ കണ്ണ് നീർ ഞങ്ങൾക്ക് തരൂ ..
എന്നിട്ട് വേണമത്രേ വീണ്ടും ശാന്തമായ് ഒഴുകാൻ ...
ഈ പ്രഭാതത്തിൽ
ഒരു കുഞ്ഞുപൂവായി ഞാൻ വിരിഞ്ഞു
നറുമണം പരത്തി ഞാൻ ചിരിച്ചു
ഈ കുളിർക്കാറ്റിൽ
സൌരഭ്യം പകർന്നു ഞാൻ നൃത്തമാടി
ശലഭങ്ങളും കരിവണ്ടും തുമ്പിയും
തേനീച്ചയും എന്നോടൊപ്പം നൃത്തമാടി
നറുതേൻ പകര്ന്നു നല്കി
ഞാൻ അവരെ സന്തോഷിപ്പിച്ചു
വെയിലേറി ചൂട് കനത്തു
കൂടിയ വേനല്‍ എന്തെന്ന് ഞാനറിഞ്ഞു
വാടിയ മുഖത്തോടെ വെയിലേറ്റു ഞാൻ നിന്നു
വേയിലാറുംമുന്നേ
അമ്മതൻ മടിത്തട്ടിൽ ഞാൻ കൊഴിഞ്ഞു വീണു
ഒരു പൂവിന്റെ ജന്മം
ഇത്ര മാത്രംഎന്ന് ഞാൻ തിരിച്ചറിഞ്ഞു
നാളെയുടെ പ്രഭാതം എനിക്കുള്ളതല്ല
എനിക്കു മുന്നേ ഇങ്ങിനെ എത്ര ആയിരം പൂക്കൾ
ഈ ഭൂമിതാൻ മടിത്തട്ടിൽ വീണുടഞ്ഞു
ആർക്കും വേണ്ടാത്ത
ചില പാഴ് ജന്മങ്ങളായ് ഇന്നും
ഒരുപാട് പൂക്കൾ
തെരുവോരങ്ങളിൽ നിങ്ങളെ നോക്കി ചിരിക്കുന്നുണ്ടേ
നിങ്ങൾ ആട്ടിപ്പായിക്കുന്ന സുഗന്ധമില്ലാത്ത
ഒരുപാട് പൂക്കൾ
എന്താ ഇഷ്ടം ആയില്ലേ????
ഇവിടേ വരെ വന്നിട്ട് ഒന്നും പറയാതെ പോകല്ലേ ???
ഒരു അഭിപ്രായം പറഞ്ഞിട്ടു പോകോ.