എന്താ ഇഷ്ടം ആയില്ലേ????
ഇവിടേ വരെ വന്നിട്ട് ഒന്നും പറയാതെ പോകല്ലേ ???
ഒരു അഭിപ്രായം പറഞ്ഞിട്ടു പോകോ.
ഒരു അഭിപ്രായം പറഞ്ഞിട്ടു പോകോ.
ഋതുക്കള്‍
നിന്റെ ചൂടേറ്റ് എന്റെ പൂക്കള്‍
വാടിത്തുടങ്ങിയപ്പോഴാണ്,
വെയിലിനെ കുറിച്ചോര്‍ത്തു
ഞാന്‍ വിയര്‍ക്കുന്നത്.
എന്റെ മരുഭൂമികള്‍ നിന്റെ
ഉമിനീരില്‍ അലിയുംപോഴാണ്,
മഴയെ കുറിച്ചോര്‍ത്ത്
ഞാന്‍ നനയുന്നത്.
ഒരു വസന്തത്തിന്റെ ഇലകള്‍ പൊഴിച്ച്
നീ എന്നെ പിരിയുംപോഴാണ്,
ഓരോ ഋതുവും പോലെ ഞാനും
എവിടെയോ നഷ്ടപ്പെടുന്നത്.......