ഹേ പുരുഷാ നീ തിരിച്ചറിയുക
ഇന്നു നിന്റെ അമ്മയോ മകളോ
പെങ്ങളോ ഭാര്യയോ ആരും
ഈ ലോകത്ത് സുരക്ഷിതരല്ല
എന്ന സത്യം..
നിന്റെ കാമം നിറഞ്ഞ കണ്ണുകള്‍
നീ പിച്ചി ചിന്തി വലിച്ചെറിഞ്ഞ
പെണ്ണിന്റെ സ്വപ്‌നങ്ങള്‍
നീ ചവച്ചു തുപ്പിയ ജീവിതങ്ങള്‍
എല്ലാം നിനക്ക് മുന്നില്‍
ചോദ്യ ചിന്നങ്ങളായി നില്കുന്നു
ഉത്തരം നല്‍കുക ??
നീ മനുഷ്യനോ?? അതോ??
കാമം സിരകളില്‍ നിറച്ച്
കൊലവിളി നടത്തുന്ന മൃഗമോ??
ഉത്തരം നല്‍കുക
എനിക്കല്ല ഈ ലോകത്തിനും അല്ല
നിനക്ക് ജന്മം തന്ന അമ്മക്ക്
പെണ്ണിന്റെ മാംസത്തിന് വില
പറയുന്ന നീ ഓര്‍ക്കുക നിയും
പെണ്ണിന്റെ മാംസത്തിന്റെ ബാക്കി.
ഉത്തരം നല്‍കുക ??
നീ മനുഷ്യനോ?? അതോ??
കാമം സിരകളില്‍ നിറച്ച്
കൊലവിളി നടത്തുന്ന മൃഗമോ??
ഉത്തരം നല്‍കുക
എനിക്കല്ല ഈ ലോകത്തിനും അല്ല
നിനക്ക് ജന്മം തന്ന അമ്മക്ക്
ഇനി എങ്കിലും ഉണരൂ സഹോദര
നീ ഉണരുന്നില്ല എങ്കില്‍
നാളെ നിനക്ക് വേണ്ടപെട്ടവരുടെ
കരച്ചില്‍ ഈ ലോകം കേള്‍ക്കും
ഉണരൂ ഇനി എങ്കിലും!!!!!!
വസന്തകാലം സൃഷ്ടിച്ചിരുന്നു.
ഇന്ന് അതെ സ്വപ്‌നങ്ങള്‍
മുള്കാടുകളായി എന്നെ വരിഞ്ഞുമുറുക്കുന്നു
വേദന കൊണ്ട് ഞാന്‍
അലറി കരയുന്നു
എന്റെ ഹൃദയം
മുറിവ് ഉണങ്ങാത്ത വ്രണങ്ങള്‍ കൊണ്ട്
ദുര്‍ഗന്ധ പൂരിതമായി തീര്‍ന്നു
ഞാന്‍ സ്നേഹിച്ചവരെല്ലാം
എന്റെ അരുകില്‍ വരാന്‍ മടിച്
മൂക്ക് പൊത്തി അകന്നു പോകുന്നു.
ഒരിക്കല്ലും ഉണങ്ങാത്ത മുറിവുംമായി
ഞാന്‍, ഇന്ന് തനിയെ
എനിക്ക് തന്നെ അറപ്പ് തോന്നുന്ന വ്രണങ്ങള്‍ .
അകലെ ഞാന്‍ സ്നേഹിച്ചവര്‍
എനിക്ക് എതിരായി സഭ കൂടുന്നു.
അവര്‍ എന്റെ ശരികള്‍
എന്റെ കുറ്റങ്ങള്‍ ആക്കി
അവര്‍ എന്നെ വിധിക്കുന്നു.
എന്നെ കല്ലെറിയാന്‍ വിധിക്കുന്നു.
ജിവിതം അവസാനിപ്പിക്കാന്‍ കഴിയാത്തതുകൊണ്ട്.
ഞാന്‍ ഇന്ന് ഓടുന്നു
ഞാന്‍ സ്നേഹിച്ചവര്‍ എനിക്ക്
സമ്മാനിച്ച ഈ വ്രണങ്ങളുംമായി
എന്റെ മുറിവുകള്‍ക്ക് മരുന്ന്
സ്നേഹം ആയിരുന്നു
എന്റെ വ്രണങ്ങള്‍
സ്നേഹം കിട്ടിയാല് ഉണങ്ങുമായിരുന്നു
ഒരു വൈദ്യനെ പോലും കണ്ടില്ല.
സ്നേഹിക്കാന്‍ മനസുള്ളവര്‍ ഇന്നില്ലേ???
സ്നേഹം ഒരുപാട്
എന്റെ കൈയില്‍ ഉണ്ടായിരുന്നു
എന്നെ കല്ലെറിയാന്‍ കാത്തു നില്‍ക്കുന്നവര്‍ക്ക്.
ഒരിക്കല്‍ ഞാന്‍ വാരി കോരി കൊടുത്തിരുന്നു
ഞാന്‍ ചെയിത തെറ്റും അതുതന്നെ.
എന്റെ സ്നേഹം പങ്കിട്ട് എടുത്തവര്‍ തന്നെ
ആദ്യം എന്നെ കല്ലെറിയട്ടെ.
വേദനകള്ക്ക് അവസാനം
മരണം എന്ന് എനിക്ക് അറിയാം.
എന്റെ മരണം ഞാന്‍ സ്നേഹിച്ചവരുടെ
കൈ കൊണ്ടാകുമ്പോള്‍
നഷ്ടമാകുന്ന എന്റെ ജിവിതം
അര്‍ത്ഥ പൂര്‍ണമാകും....
നീ വരിക എന്റെ സിരകളില്‍
പ്രണയത്തിന്റെ പുതിയ ലഹരി നിറക്കാന്‍.
ഈ ലഹരിക്കായി അല്ലെ ഞാന്‍
ഇന്നലെ വരെ ഭ്രാന്തമായി അലഞ്ഞത്
കിട്ടാതെ വന്നപോ തനിച്ചിരുന്നു കരഞ്ഞതും.
ഇതില്‍ ജീവിച് ഇതില്‍ മരിക്കണം എനിക്ക്.
എന്നായിരുന്നു ഈ ലഹരി ആദ്യമായി
എന്റെ സിരകളിലേക്ക് നീ പകര്‍ന്നുതന്നത്.
ആദ്യമായി കണ്ടപ്പോള്‍??
അല്ല
നിന്റെ പ്രണയം എന്നെ അറിച്ചപോള്‍??
അല്ല
നമ്മുടെ ഇഷ്ടം പങ്കുവച്ചപോള്‍??
അല്ല
അതോ??
നിന്റെ പ്രണയ ചുംബനം നെറ്റിതടത്തില്‍
ഏറ്റു വാങ്ങിയ ആ നിമിഷത്തിലോ??/?
അറിയില്ല, ഞാന്‍ പോലും അറിയാതെ
ഞാന്‍ ഇതിനടിമയായി മാറി.
ഇനി ഇതില്ലാതെ ഒരു ജിവിതം എനിക്കില്ല.
വേറെ എങ്ങും കിട്ടാത്ത
നിന്നില്‍ മാത്രം കിട്ടുന്ന
ഈ ലഹരി
എന്റെ പ്രണയത്തിന്റെ ലഹരി
മരിക്കുവോളം എന്റെ സിരകളില്‍ നിറയട്ടെ
വസന്തകാലം തിരിച്ചു വരുന്നു.
പ്രണയത്തിന്‍റെ വസന്തകാലം.
മുന്തിരിത്തോപ്പുകള്‍ പൂത്തുലഞ്ഞുനില്‍കുന്നു.
എനിക്ക് അങ്ങോട്ട് തിരിച്ചുപോകണം.
ആ ഒലീവ്മരത്തില്‍ സ്വപ്നങ്ങളുടെ -
ഒരു കൂടുണ്ടാക്കണ്ണം.
അവന്‍ വരുമ്പോള്‍ നല്‍കാന്‍ -
സ്നേഹത്തിന്‍റെ നറുതേന്‍ ശേഖരിക്കണം.
എന്‍റെ സ്നേഹം അവനുപകര്‍ന്നു കൊടുക്കണം.
അവന്‍ നല്‍കുന്ന സ്നേഹത്തിന്‍റെ മണി -
മുത്തുകള്‍ ഹ്രദയത്തില്‍ കാത്തുവെക്കണം.
വരാന്‍പോകുന്ന പഞ്ഞ നാളുകളിലെക്കായി.
ഇന്ന്‍ എനിക്ക് അറിയാം,
ഈ വസന്തത്തിനു അപ്പുറം ഉള്ള ആ -
കൊടിയ വേനല്‍ക്കാലതേകുറിച്ച്.
ഞാന്‍ ഒരു വെള്ളി
മേഘം. ആകാശത്തിനെ വെള്ളി പുതപ്പിക്കുന്ന ആ വെളുവെളുത്ത മേഘകൂട്ടതിലെ ഒരുവള്‍. എനിക്കും
ഒരു കഥ പറയാനുണ്ട്.
ആകാശത്തിന്‍റെ
മടിതട്ടില്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടികള്ളിച്ചു ക്ഷീണിക്കുമ്പോള്‍ മാനം മുട്ടിനില്‍ക്കുന്ന
മലനിരകളില്‍ ഇറങ്ങി ഞങ്ങള്‍ വിശ്രമിക്കുന്നത് പതിവായിരുന്നു. ഇതെല്ലാം എന്‍റെ
നല്ലകാലത്തിന്റെ ഓര്‍മ്മകള്‍.
ഇതിനിടയില്‍
ഒരുപാട് കണ്ടിട്ടുണ്ട് വെള്ളി മേഘങ്ങള്‍ കാര്‍മുകിലാകുന്നതും.. പിന്നീട് ഒരു
മഴയായി പൊഴിഞ്ഞില്ലതാകുന്നതും. അന്നൊന്നും എനിക്ക് അറിയില്ലായിരുന്നു എന്താ ഇങ്ങനെ
എന്ന്‍.
ഇന്ന്‍ ഈ
ആകാശപരപ്പില്‍ ഒറ്റപെട്ടുപോയപ്പോള്‍ എന്തൊക്കയോ മനസിലാകുന്നു.
എന്‍റെ സുഹ്ര്തുകള്‍
എന്നെ തനിച്ചാക്കി എങ്ങോ പോയിമറഞ്ഞു,
എങ്ങോട്ട്
എന്നറിയില്ല.
ഒന്ന് മാത്രം അറിയാം
ഞാന്‍ ഇപ്പോള്‍ തനിച്ചാണ്.
അവര്‍ എന്നെ
ഉപേക്ഷിച്ചതോ...., അതോ ഞാന്‍ അവരെ നഷ്ട്ടപെടുത്തിയതോ????
തനിച്ചായപോള്‍ ഞാന്‍
തിരിച്ചറിഞ്ഞു അവര്‍ എനിക്ക് എത്രയോ വിലപെട്ടവര്‍ ആണെന്ന്.
എന്‍റെ അരികില്‍
ഓടിയെത്തിയ ഇളം കാറ്റിനോട് ചോദിച്ചു എന്‍റെ കൂടുകാരെ എവിടേ എങ്കില്ലും കണ്ടോ???/
കാറ്റുപറഞ്ഞു അവര്‍ ദൂരെ ആകാശത്തിന്റെ മേലെ തട്ടില്‍ സുര്യനോപ്പം ഉണ്ടെന്ന്‍. തനിച്ചു
സഞ്ചരിക്കാന്‍ കഴിവില്ലതവളുടെ നിസഹായതകൊണ്ട് ഇളംകാറ്റിനോട് ചോദിച്ചു എന്നെ അവരുടെ
അടുത്ത് കൊണ്ടുവിടുമോ??
അവള്‍ പറഞ്ഞു
എനിക്ക് അവിടം വരെ നിനെ വഹിച്ചു പോകന്നുള്ള ശക്തി ഇല്ലന്ന്‍. അവള്‍ പോയിമറഞ്ഞു.
വീണ്ടും ഞാന്‍
തനിച്ചായി.
പിരിഞ്ഞു
പോരുമ്പോള്‍ അറിയില്ലായിരുന്നു പിന്നീട് കൂടിച്ചേരാന്‍ ബുദ്ധിമുട്ടാണ് എന്നാ
സത്യം.
പിന്നീട് അതിലെ
വന്നാ കുരുവികൂട്ടതോട് തിരക്കി അവര്‍ പറഞ്ഞു എന്‍റെ കൂട്ടുകാര്‍ കുന്നിന്ചെരുവിലെ
വനാന്തരങ്ങളില്‍ ഉണ്ടെന്ന്‍.
ഞാന്‍ അങ്ങോട്ട്
നോക്കി അതാ എന്‍റെ പ്രീയപ്പെട്ട കൂട്ടുകാര്‍. എനിക്ക് ഇപ്പോള്‍ അവരെ കാണാന്‍
കഴിയും. അവര്‍ എന്നെ അവര്‍ക്കരുകിലെക്ക് മാടി മാടി വിളിക്കുന്നു. അവര്‍ക്കരുകില്‍
ഓടി എത്താന്‍ എന്‍റെ മനസ്സ് പിടയുന്നു. തനിച്ചു സഞ്ചരിക്കാന്‍ കഴിവില്ലതവളുടെ
നിസഹായത വീണ്ടും എന്നെ വിഷമിപ്പിക്കുന്നു.
അവര്‍ക്ക്
അരുകിലേക്ക് പോകാന്‍ ഒരിള്ളം കാറ്റുപോലും വരുന്നില്ല.
അപ്പോള്‍ അതാ കുറേ
മഴ്കിള്ളികള്‍ വെള്ളി മേഘങ്ങള്‍ക്ക് ഉള്ള അറിപ്പുംമായി പറന്നു വരുന്നു.. കാര്‍മുകില്‍
ഭുതം വരുന്നു രക്ഷപെടുക!!!!
ഇല്ല,
എനിക്ക് അതിനു
കഴിയില്ല, ഞാന്‍ എന്‍റെ കൂട്ടുകാരെ നോക്കി, അവര്‍ എനിക്കുവേണ്ടി കരയുന്ന കരച്ചില്‍
എന്‍റെ കാതുകളില്‍ അല അടിക്കുന്നത് ഞാന്‍ അറിഞ്ഞു.
എന്‍റെ പുറകില്‍
എന്നെ വിഴുങ്ങുവാന്‍ കാര്‍മുകില്‍ വാ പിളര്‍ന്നു വരുന്നു.
എന്‍റെ
കൂട്ടുകാരുടെ കണ്ണില്‍ ഞാന്‍ കണ്ണാതെ പോയ സ്നേഹം ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു.
എല്ലാം നഷ്ടപെടുന്ന
ഈ നിമിഷം മലനിരകള്‍ക്ക് അപ്പുറത് എനിക്കായി പ്രാര്‍ത്ഥിക്കുന്ന അവരുടെ കണ്ണില്‍
എനോടുള്ള സ്നേഹം മാത്രം
ബാക്കി....................................................................................................
സ്നേഹം മായിച്ചുകളഞ്ഞു ചരിത്രം
ആകുന്നതിനേക്കാള്‍ എനികിഷ്ടം...
സ്നേഹിച്ച് ചരിത്രമാകാതെ പോകുന്നതാണ്.
ഇന്നെന്‍റെ ഹൃദയത്തില്‍ ഞാനൊരു കല്ലറ തീര്‍ക്കുന്നു.
നിനക്കായി ഞാനെന്‍ മനസ്സില്‍ നട്ടു നനച്ചു വളര്‍ത്തിയ
സ്നേഹപൂക്കള്‍,
നിനക്ക് വേണ്ടാത്ത,
നീ പിച്ചിയെറിഞ്ഞ ആ പൂക്കള്‍
ഇനിയവിടെ അന്ത്യവിശ്രമം കൊള്ളും,
ഒരിക്കലും ഉണരാത്ത നിദ്രയില്‍
ലയിച്ചു അവയൊക്കെയും എന്നുമെന്‍റെ
മനസ്സില്‍ തന്നെ ഉണ്ടാവും.
നിന്നോടുള്ള എന്‍റെ സ്നേഹം മരിച്ചതു കൊണ്ടല്ല,
പിന്നെയോ
ആ സ്നേഹത്തെ ജീവനോടെ
കുഴിച്ചു മൂടാനുള്ള നിന്‍റെ വ്യഗ്രത ഒന്ന് കൊണ്ട് മാത്രം
നിനക്ക് അറിയുമോ
എന്‍റെ മനസ്സ് ഒരു കണ്ണാടി.
നീ എറിഞ്ഞുടച്ച അതെ കണ്ണാടി.
നീ അറിഞ്ഞിരുന്നു അതില്‍
നിന്‍റെ മാത്രം മുഖം ആണെന്ന്.
നോക്കുമ്പോഴെല്ലാം
നിന്നെ മാത്രം കാണുന്ന മായക്കണ്ണാടി
നിന്‍റെ മുഖം എന്‍റെ മനസ്സില്‍നിന്ന്‍ മയിക്കുവാന്‍ -
ആയിരുന്നു ആ കണ്ണാടി നീ എരിഞ്ഞുടച്ചത്.
എന്നിട്ട് ഇപോ-
ചിതറിവീണ നൂറായിരം കണ്ണാടിചില്ലുകളില്‍.
നിന്‍റെ ഒരുപാട് മുഖങ്ങള്‍.
ഏറിഞ്ഞുടക്കും തോറും
അതിന്‍റെ എണ്ണം കൂടി കൂടി വരുന്നു.
നീ പോലും അറിയാതെ ..
നിനക്ക് അറിയുമോ
എന്‍റെ മനസ്സ് ഒരു കണ്ണാടി.
നീ എറിഞ്ഞുടച്ചു കൊണ്ടിരികുന്ന അതെ കണ്ണാടി.
മഴ കാത്തിരുന്ന വേഴാമ്പല്‍ ഞാന്‍
ഇന്നും എന്നും ഞാന്‍ നിനക്കായി കാത്തിരുന്നു.
കാലം കടന്നു പോയിട്ടും,
ഋതുക്കള്‍ മാറി മാറി വന്നിട്ടും
നീയെന്നെ തേടി വന്നില്ല.
കാലത്തിനു എന്‍റെ
ഓര്‍മകളെ മായ്ച്ചു കളയാന്‍ ആയേക്കും.
പക്ഷെ രക്തം ചിന്തിയ മുറിവിനാല്‍
എന്‍റെ ഹൃദയത്തില്‍
ഞാന്‍ കോറിയിട്ട നീയെന്ന സ്വപ്നം,
അതിനെ മായ്ച്ചു കളയാന്‍
കാലത്തിന്‍റെ കൈകള്‍ക്കാവില്ലല്ലോ...
ഞാനൊരു കൊച്ചു മഴത്തുള്ളി,
നീയോ സ്നേഹത്തിന്‍റെ നിറകുടവും.
നിന്നില്‍ വീണലിയാന്‍ എത്ര കൊതിച്ചിരുന്നു ഞാന്‍.
ആ സ്നേഹവും കരുതലും എത്ര കൊതിച്ചിരുന്നു
. സ്നേഹിക്കാന്‍
അറിയാവുന്ന ഒരു മനസ്സുണ്ടായിട്ടും
നീയെന്തേ എന്‍റെ സ്നേഹം,
അറിയാതെ പോയി????
ഇനീം എനിക്കായി
നിന്‍റെ ഹൃദയത്തില്‍ ഒരു സ്ഥാനം ഇനിയും ഉണ്ടാകില്ലേ?
എനിക്ക് അലിഞ്ഞുതിരാന്‍.
തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷിക്കാതെ സ്നേഹിക്കുക.
അതാണത്രേ ദൈവത്തിനു ഇഷ്ടം.
അതാണ് സത്യവും എന്ന്
ഇന്ന് ഞാന്‍ എവിടെയോ വായിച്ചു.
എന്റെ എന്ന ചിന്ത ഇപ്പോള്‍ എനിക്കില്ല.
അത്കൊണ്ട് ഞാന്‍ നിനക്ക് തരുന്ന
സ്നേഹത്തെ തിരിച്ച ആഗ്രഹിക്കുന്നും ഇല്ല.
ഇത് ഇത് വായിച്ചത് കൊണ്ട് തോന്നിയതൊന്നുമല്ല.
നീയെന്നെ വേണ്ടെന്നു വെച്ചപ്പോള്‍
ഞാന്‍ മനസിലാക്കിയ സത്യമാണ്.
നീയില്ലെങ്കില്‍
നിന്റെ സ്നേഹമില്ലെങ്കില്‍ സാന്നിധ്യമില്ലെങ്കില്‍
ജീവിക്കാന്‍ പറ്റില്ലെന്നൊക്കെ പറഞ്ഞ ഞാന്‍ മനസിലാക്കി അതല്ല സത്യമെന്ന്.
നീ തിരിച്ചു സ്നേഹിച്ചില്ലെങ്കിലും
നിന്നെ സ്നേഹിക്കാനാവാതെ ജീവിക്കാന്‍ കഴിയില്ല.
അതാണ് സത്യം.
എനിക്ക് അവനോട് എന്തായിരുന്നോ
അതുപോലെയാണ് എന്‍റെ വരികള്‍.....
ആര്‍ക്കും മനസ്സിലാവാത്ത എന്തോ ഒന്ന്..!!
എന്‍റെ വാക്കുകള്‍
വിരഹത്തിന്‍റെ തീയില്‍ വീണു മരിക്കും
ഞാന്‍ പറഞ്ഞു കൊണ്ടിരിക്കും ...
അവനെ സ്നേഹിച്ചതിന്റെ പേരില്‍
നഷ്ടമായ എന്‍റെ ജീവിതത്തെ കുറിച്ച്...!!
മറക്കണം എന്ന് ഒരു വാക്ക്
പറഞ്ഞാല് എനിക്ക്
മറക്കാന് ആവുന്നതല്ല
നിന്നെ....
അറിയാം എന്നിട്ട്
നീ എന്നോട് മറക്കുവാന്
പറഞ്ഞു...
എന്തൊക്കെ മറക്കണം..
നമ്മള് ഒരുമിച്ചു നടന്ന ആ
വഴിത്താരകളെയോ...
പറഞ്ഞു...
എന്തൊക്കെ മറക്കണം..
നമ്മള് ഒരുമിച്ചു നടന്ന ആ
വഴിത്താരകളെയോ...
ഇഷ്ടമാണ്,
നീ എന്റെതാണ് എന്ന്
പറഞ്ഞ വാക്കുകലെയോ...
നീ എന്റെതാണ് എന്ന്
പറഞ്ഞ വാക്കുകലെയോ...
ഓരോ നിമിഷവും നൈയിതുകൂടിയ
സ്വപ്നങ്ങലെയോ....
സ്വപ്നങ്ങലെയോ....
പിരിയുവാന്
നേരം പൊഴിച്ച
കണ്ണുനീര്
തുള്ളികലെയോ....
നേരം പൊഴിച്ച
കണ്ണുനീര്
തുള്ളികലെയോ....
നീറുന്ന
എന്റെ മനസിനെയോ..
എന്റെ മനസിനെയോ..
അതോ എന്നെ തന്നെയോ...
നീ എനിക്ക് പറഞ്ഞുതാ
എന്തൊക്കെ ഞാന്
മറക്കണം....
മറക്കണം....
നിന്റെ തൂവലുകള്‍ ഞാന്‍ തലോടി...
നിന്‍റെ സ്വപ്നങ്ങളില്‍ ഞാന്‍ നിറം ചേര്‍ത്തു...
നിന്‍റെ കണ്ണീരിനെ ഞാന്‍ പുഞ്ചിരിയാക്കി....
നിന്‍റെ ഹൃദയത്തില്‍ ഞാന്‍ ചുംബിച്ചു....
നിന്‍റെ മൊഴികള്‍ എനിക്ക് തേന്‍ കണമായി
എന്‍റെ മൊഴികള്‍ നിനക്കും....
കാലം അരുവിയിലെ ഓളങ്ങളെ പോലെ...
ഒരിക്കലും അവസാനിക്കാതെ....
ഒരു പ്രേമ ഗീതം പോലെ....
മഴ വീണ്ടും പെയ്യുകയാണ്.
തന്റെ സ്നേഹം മൂടിയോളിപ്പിക്കാനാകാതെ.
മനസിന്റെ അകത്തളങ്ങളെ തഴുകിത്തലോടി
കുളിരണിയിച്ചു കൊണ്ട് ആര്ദ്രമായി
പെയ്തിറങ്ങുകയാണ് മഴ.
ആരെയോ കാത്തിരിക്കുന്നതിന്റെ പ്രതീക്ഷയില്
മഴയോടുള്ള എന്റെ പ്രണയം കൂടിയിരുന്നു.
വര്ഷരാഗം പോലെ
പെയ്തിറങ്ങുന്ന ഈ മഴയ്ക്കും,
ശിശിരമേഖങ്ങള്ക്കും,
പുല്ക്കൊടിത്തുമ്പിലെ മഞ്ഞുതുള്ളിയ്ക്കും,
എന്റെ ഹൃദയത്തില്
പൂത്തുലഞ്ഞു നില്ക്കുന്ന വസന്തതിനും
നിന്റെ മുഖം.
നാളെയുടെ സ്നേഹോഷ്മളമായ സ്വപ്നങ്ങളില്
നിന്റെ ആ കണ്ണുകള് മാത്രം.
കണ്ടു കൊതി തീരും മുന്പേ മാഞ്ഞു പോയ സുഖമുള്ള
ഒരു സ്വപ്നം പോലെ....
തീവ്രനുരാഗത്തിന്റെ നിമിഷങ്ങളില്
മഴത്തുള്ളികള്
മൌനമായി പെയ്തിറങ്ങുകയാണ് വീണ്ടും.
മഴയ്ക്ക് ശേഷം നിശബ്ധമായ
ലോകം പോലെയാണിപ്പോള് എന്റെ മനസ്.
നിശബ്ദതയെ ഭേദിക്കുന്നത്
തുള്ളിക്കളിച്ച മഴത്തുള്ളികള്ളണ്.
അവയിപ്പോള് കരയുകയാണ്,
എന്തിനെന്നറിയാതെ,
ഒരു വിഷാധരാഗം പോലെ,
മൌനത്തിന്റെ നേര്ത്ത പരിവേഷമനിഞ്ഞു,
നൊമ്പരത്തിന്റെ മൂടുപടത്തിലൂടെ,
നേര്ത്ത സ്വരങ്ങളായി,
പുല്നാമ്പുകളെ തഴുകിത്തലോടി,
മണ്ത്തരികളെ ഈറനണിയിച്ചു കൊണ്ട്
അവയുടെ പൂര്ണതയിലേക്ക്
മഴ പെയ്തൊഴിഞ്ഞപ്പോള്
ഒരു പ്രണയ വിരഹത്തിന്റെ ദുഃഖം
എന്റെ മനസിലും തളം കെട്ടിക്കിടന്നിരുന്നു.
പ്രതീക്ഷ നിറഞ്ഞ എന്റെ കാത്തിരിപ്പിനപ്പുറം
നീ തിരിച്ചറിയാന് ശ്രമിക്കാതെ പോയ
എന്റെ മനസിന്റെ വിങ്ങല്,
നിന്റെയുള്ളില്
ഒരു പുനര്ചിന്തയ്ക്ക് കാരണമാവില്ലെന്നരിയാം.
എങ്കിലും ജനിമ്രിതികള്ക്കപ്പുറം
ഒരുനാള്‍
യാത്ര പോലും പറയാതെയകന്നു നീ
പിന്നെയും മരിക്കാത്ത നിന്‍
ഓര്‍മ്മകള്‍ എന്നില്‍ തുടിക്കുമ്പോള്‍
വേദനയുടെ കുത്തൊഴുക്കില്‍
കിടന്നു പിടയുമ്പോള്‍
ഒരാശ്വാസ തല്ലോടലായി തഴുകുന്നതും
കാത്തു ഞാന്‍ എന്റെ മനസ്സിന്റെ
വാതില്‍ നിനക്കായി തുറന്നിട്ടു..
പലനാള്‍ ചെറു സ്വപ്നങ്ങള്ളായി
എന്റെ കണ്ണില്‍ നീ നിറയുമ്പോള്‍
ഞാനറിയാതെ കണ്ണുനീര്‍ തുള്ളികള്‍
എന്നോട് പരിഭവം പറയുന്നു ...
പലനാള്‍ തേടിയല്ലഞ്ഞു നിനക്കായി
ഒരു നാള്‍ വരുമെന്ന നിന്‍ വാക്കുകള്‍
ഒരു നാള്‍ വരുമെന്ന നിന്‍ വാക്കുകള്‍
ഒര്മിചെടുകുമ്പോള്‍
മറക്കുന്നു ഞാനെന്റെ ദുഃഖം ...
എങ്കിലും നീ വന്നെത്തും നാളിനായി
നിന്നോര്‍മകളില്‍ ഞാന്‍
ജീവിക്കുന്നു ഇന്നും ........
എത്ര എഴുതിയാലും മതിയാവില്ല..
അവളെ കുറിച്ച് കൊടും ചൂടില് തണുപ്പായി
ഇളം കാറ്റിനോടോത്ത് അവള് വരുമ്പോള്
അറിയാതെ ഹൃദയമിടിപ്പിന് ശക്തി കൂടും..
.ഇതിന്റെ കാരണം ഒരുപാട് ആലോചിച്ചെങ്കിലും
കണ്ടെത്തുവാന് കഴിഞ്ഞില്ല....
ഇടിവെട്ടുമായി വരുന്ന വേനല് മഴയായി
മനസ്സിനെ തലോടുന്ന ചാറ്റല് മഴയായി...
..ഉറക്കമില്ലാത്ത രാത്രികളില് ഒരു
കൂട്ടായി എത്തുന്ന രാത്രിമഴയായി....
..തിരിമുറിയാതെ പെയ്യുന്ന
തിരുവാതിര ഞാറ്റുവേലയിലും.....
കൊടുംകാറ്റിനോടൊപ്പം അങ്ങനെ
അങ്ങനെ വിവിധ ഭാവങ്ങള് കൈകൊണ്ടു അവള് വരുന്നു
വിധി വീണ്ടും എന്നെ തോല്പിച്ചു.
എന്നെ തനിച്ചാക്കി ആര്ക്കും
ഒരു ശല്യവും ഉണ്ടാകാതെ...അവള് പോയി ...
.അന്നും അവള് ഏകാകിനിയായിരുന്നു ......
ഈ ജീവന് എന്നു പോലിയും എന്നു
ചിന്തയുമായി ഞാന് ഇവിടെ ഉണ്ട് ഇന്നും
കരയരുത് സഹിക്കണം!സര്വതും
സഹിക്കാനും പൊറുക്കാനും പഠിക്കണം.
തന്നെ സ്നേഹിക്കുന്നവര്ക്കായി ...
.
താന് സ്നേഹിക്കുന്നവര്ക്കായി .....
ഇത്രയേറെ ഭാവങ്ങളെ ഒന്നിച്ചു ചേര്ത്ത് വക്കുന്ന
മഴയെക്കാള് സുന്ദരമായ പ്രകൃതി ഭാവം ഏതാണ്?
എത്ര എഴുതിയാലും മതിയാവില്ല..
അവളെ കുറിച്ച് കൊടും ചൂടില് തണുപ്പായി
ഇളം കാറ്റിനോടോത്ത് അവള് വരുമ്പോള്
അറിയാതെ ഹൃദയമിടിപ്പിന് ശക്തി കൂടും..
.ഇതിന്റെ കാരണം ഒരുപാട് ആലോചിച്ചെങ്കിലും
കണ്ടെത്തുവാന് കഴിഞ്ഞില്ല....
ഇടിവെട്ടുമായി വരുന്ന വേനല് മഴയായി
മനസ്സിനെ തലോടുന്ന ചാറ്റല് മഴയായി...
..ഉറക്കമില്ലാത്ത രാത്രികളില് ഒരു
കൂട്ടായി എത്തുന്ന രാത്രിമഴയായി....
..തിരിമുറിയാതെ പെയ്യുന്ന
തിരുവാതിര ഞാറ്റുവേലയിലും.....
കൊടുംകാറ്റിനോടൊപ്പം അങ്ങനെ
അങ്ങനെ വിവിധ ഭാവങ്ങള് കൈകൊണ്ടു അവള് വരുന്നു
വിധി വീണ്ടും എന്നെ തോല്പിച്ചു.
എന്നെ തനിച്ചാക്കി ആര്ക്കും
ഒരു ശല്യവും ഉണ്ടാകാതെ...അവള് പോയി ...
.അന്നും അവള് ഏകാകിനിയായിരുന്നു ......
ഈ ജീവന് എന്നു പോലിയും എന്നു
ചിന്തയുമായി ഞാന് ഇവിടെ ഉണ്ട് ഇന്നും
കരയരുത് സഹിക്കണം!സര്വതും
സഹിക്കാനും പൊറുക്കാനും പഠിക്കണം.
തന്നെ സ്നേഹിക്കുന്നവര്ക്കായി ...
.
താന് സ്നേഹിക്കുന്നവര്ക്കായി .....
ഇത്രയേറെ ഭാവങ്ങളെ ഒന്നിച്ചു ചേര്ത്ത് വക്കുന്ന
മഴയെക്കാള് സുന്ദരമായ പ്രകൃതി ഭാവം ഏതാണ്?
ഞാന്‍ പ്രണയിച്ചിരുന്നു
പ്രണയിക്ക പെടാത്ത പ്രായത്തില്‍
ഈണവും താളവും നിറവും
ഇല്ലാത്ത പ്രണയം
ആ പ്രണയത്തിന്റെ
നിഴല്‍ നോക്കി
നഷ്ട ബോധത്തോടെ
പകച്ചു നിന്ന് ഞാന്‍
പക്ഷെ ഇന്ന് ഞാന്‍ പ്രണയത്തില്‍
ആണ്
ഞാന്‍ കൊതിച്ച എന്റെ മാത്രം
പ്രണയം
അതെ ഞാന്‍ പ്രണയിക്കുന്നു
അല്ല ഞാന്‍ പ്രണയിക്കപ്പെടുന്നു
എന്റെ സ്വപ്നം പോലെ
എന്റെ മോഹം പോലെ
ഇന്ന് പ്രണയം ഒരു നനുത്ത
മഴ പോലെ എന്നെ കുളിരണിയിക്കുന്നു
എന്റെ ചുണ്ടുകള്‍ മന്ത്രിയ്ക്കുന്നു
ഞാന്‍ പ്രണയിക്കുന്നു
ഞാന്‍ പ്രണയിക്കപ്പെടുന്നു .........
Subscribe to:
Posts (Atom)
എന്താ ഇഷ്ടം ആയില്ലേ????
ഇവിടേ വരെ വന്നിട്ട് ഒന്നും പറയാതെ പോകല്ലേ ???
ഒരു അഭിപ്രായം പറഞ്ഞിട്ടു പോകോ.
ഒരു അഭിപ്രായം പറഞ്ഞിട്ടു പോകോ.