ഞാന്‍ ഒരു വെള്ളി മേഘം. ആകാശത്തിനെ വെള്ളി പുതപ്പിക്കുന്ന ആ വെളുവെളുത്ത മേഘകൂട്ടതിലെ ഒരുവള്‍.  എനിക്കും  ഒരു കഥ പറയാനുണ്ട്. 


ആകാശത്തിന്‍റെ  മടിതട്ടില്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടികള്ളിച്ചു ക്ഷീണിക്കുമ്പോള്‍ മാനം മുട്ടിനില്‍ക്കുന്ന മലനിരകളില്‍ ഇറങ്ങി ഞങ്ങള്‍ വിശ്രമിക്കുന്നത് പതിവായിരുന്നു. ഇതെല്ലാം എന്‍റെ നല്ലകാലത്തിന്റെ ഓര്‍മ്മകള്‍.



ഇതിനിടയില്‍ ഒരുപാട് കണ്ടിട്ടുണ്ട് വെള്ളി മേഘങ്ങള്‍ കാര്‍മുകിലാകുന്നതും.. പിന്നീട് ഒരു മഴയായി പൊഴിഞ്ഞില്ലതാകുന്നതും. അന്നൊന്നും എനിക്ക് അറിയില്ലായിരുന്നു എന്താ ഇങ്ങനെ എന്ന്‍.


ഇന്ന്‍ ഈ ആകാശപരപ്പില്‍ ഒറ്റപെട്ടുപോയപ്പോള്‍ എന്തൊക്കയോ മനസിലാകുന്നു.


എന്‍റെ സുഹ്ര്തുകള്‍ എന്നെ തനിച്ചാക്കി എങ്ങോ പോയിമറഞ്ഞു,
എങ്ങോട്ട് എന്നറിയില്ല.
ഒന്ന് മാത്രം അറിയാം ഞാന്‍ ഇപ്പോള്‍ തനിച്ചാണ്.
അവര്‍ എന്നെ ഉപേക്ഷിച്ചതോ...., അതോ ഞാന്‍ അവരെ നഷ്ട്ടപെടുത്തിയതോ????


തനിച്ചായപോള്‍ ഞാന്‍ തിരിച്ചറിഞ്ഞു അവര്‍ എനിക്ക് എത്രയോ വിലപെട്ടവര്‍ ആണെന്ന്‌.


എന്‍റെ അരികില്‍ ഓടിയെത്തിയ ഇളം കാറ്റിനോട് ചോദിച്ചു എന്‍റെ കൂടുകാരെ എവിടേ എങ്കില്ലും കണ്ടോ???/ കാറ്റുപറഞ്ഞു അവര്‍ ദൂരെ ആകാശത്തിന്റെ മേലെ തട്ടില്‍ സുര്യനോപ്പം ഉണ്ടെന്ന്‍. തനിച്ചു സഞ്ചരിക്കാന്‍ കഴിവില്ലതവളുടെ നിസഹായതകൊണ്ട് ഇളംകാറ്റിനോട്‌ ചോദിച്ചു എന്നെ അവരുടെ അടുത്ത് കൊണ്ടുവിടുമോ??
അവള്‍ പറഞ്ഞു എനിക്ക് അവിടം വരെ നിനെ വഹിച്ചു പോകന്നുള്ള ശക്തി ഇല്ലന്ന്‍. അവള്‍ പോയിമറഞ്ഞു.
വീണ്ടും ഞാന്‍ തനിച്ചായി.

പിരിഞ്ഞു പോരുമ്പോള്‍ അറിയില്ലായിരുന്നു പിന്നീട് കൂടിച്ചേരാന്‍ ബുദ്ധിമുട്ടാണ് എന്നാ സത്യം.

പിന്നീട് അതിലെ വന്നാ കുരുവികൂട്ടതോട് തിരക്കി അവര്‍ പറഞ്ഞു എന്‍റെ കൂട്ടുകാര്‍ കുന്നിന്ചെരുവിലെ വനാന്തരങ്ങളില്‍ ഉണ്ടെന്ന്‍.


ഞാന്‍ അങ്ങോട്ട് നോക്കി അതാ എന്‍റെ പ്രീയപ്പെട്ട കൂട്ടുകാര്‍. എനിക്ക് ഇപ്പോള്‍ അവരെ കാണാന്‍ കഴിയും. അവര്‍ എന്നെ അവര്‍ക്കരുകിലെക്ക് മാടി മാടി വിളിക്കുന്നു. അവര്‍ക്കരുകില്‍ ഓടി എത്താന്‍ എന്‍റെ മനസ്സ് പിടയുന്നു. തനിച്ചു സഞ്ചരിക്കാന്‍ കഴിവില്ലതവളുടെ നിസഹായത വീണ്ടും എന്നെ വിഷമിപ്പിക്കുന്നു.
അവര്‍ക്ക് അരുകിലേക്ക്‌ പോകാന്‍ ഒരിള്ളം കാറ്റുപോലും വരുന്നില്ല.
അപ്പോള്‍ അതാ കുറേ മഴ്കിള്ളികള്‍ വെള്ളി മേഘങ്ങള്‍ക്ക് ഉള്ള അറിപ്പുംമായി പറന്നു വരുന്നു.. കാര്‍മുകില്‍ ഭുതം വരുന്നു രക്ഷപെടുക!!!!

ഇല്ല,

എനിക്ക് അതിനു കഴിയില്ല, ഞാന്‍ എന്‍റെ കൂട്ടുകാരെ നോക്കി, അവര്‍ എനിക്കുവേണ്ടി കരയുന്ന കരച്ചില്‍ എന്‍റെ കാതുകളില്‍ അല അടിക്കുന്നത് ഞാന്‍ അറിഞ്ഞു.
എന്‍റെ പുറകില്‍ എന്നെ വിഴുങ്ങുവാന്‍ കാര്‍മുകില്‍ വാ പിളര്‍ന്നു വരുന്നു.

എന്‍റെ കൂട്ടുകാരുടെ കണ്ണില്‍ ഞാന്‍ കണ്ണാതെ പോയ സ്നേഹം ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു.

എല്ലാം നഷ്ടപെടുന്ന ഈ നിമിഷം മലനിരകള്‍ക്ക് അപ്പുറത് എനിക്കായി പ്രാര്‍ത്ഥിക്കുന്ന അവരുടെ കണ്ണില്‍ എനോടുള്ള സ്നേഹം മാത്രം ബാക്കി....................................................................................................






3 comments:

വള്ളുവനാടന്‍ said...

നന്നായിരിക്കുന്നു ..വീണ്ടും എഴുതുക ..

ajith said...

വെള്ളിമേഘക്കഥ കൊള്ളാം കേട്ടോ

please disable word verification
and add follower gadget

Unknown said...

enganne follower gadget add cheyium

Post a Comment

നന്ദി

എന്താ ഇഷ്ടം ആയില്ലേ????

ഇവിടേ വരെ വന്നിട്ട് ഒന്നും പറയാതെ പോകല്ലേ ???
ഒരു അഭിപ്രായം പറഞ്ഞിട്ടു പോകോ.
 
ഋതുക്കള്‍ © 2008. Template Design By: SkinCorner