ഹേ പുരുഷാ നീ തിരിച്ചറിയുക
ഇന്നു നിന്റെ അമ്മയോ മകളോ
പെങ്ങളോ ഭാര്യയോ ആരും
ഈ ലോകത്ത് സുരക്ഷിതരല്ല
എന്ന സത്യം..
നിന്റെ കാമം നിറഞ്ഞ കണ്ണുകള്‍
നീ പിച്ചി ചിന്തി വലിച്ചെറിഞ്ഞ
പെണ്ണിന്റെ സ്വപ്‌നങ്ങള്‍
നീ ചവച്ചു തുപ്പിയ ജീവിതങ്ങള്‍
എല്ലാം നിനക്ക് മുന്നില്‍
ചോദ്യ ചിന്നങ്ങളായി നില്കുന്നു
ഉത്തരം നല്‍കുക ??
നീ മനുഷ്യനോ?? അതോ??
കാമം സിരകളില്‍ നിറച്ച്
കൊലവിളി നടത്തുന്ന മൃഗമോ??
ഉത്തരം നല്‍കുക
എനിക്കല്ല ഈ ലോകത്തിനും അല്ല
നിനക്ക് ജന്മം തന്ന അമ്മക്ക്
പെണ്ണിന്റെ മാംസത്തിന് വില
പറയുന്ന നീ ഓര്‍ക്കുക നിയും
പെണ്ണിന്റെ മാംസത്തിന്റെ ബാക്കി.
ഉത്തരം നല്‍കുക ??
നീ മനുഷ്യനോ?? അതോ??
കാമം സിരകളില്‍ നിറച്ച്
കൊലവിളി നടത്തുന്ന മൃഗമോ??
ഉത്തരം നല്‍കുക
എനിക്കല്ല ഈ ലോകത്തിനും അല്ല
നിനക്ക് ജന്മം തന്ന അമ്മക്ക്
ഇനി എങ്കിലും ഉണരൂ സഹോദര
നീ ഉണരുന്നില്ല എങ്കില്‍
നാളെ നിനക്ക് വേണ്ടപെട്ടവരുടെ
കരച്ചില്‍ ഈ ലോകം കേള്‍ക്കും
ഉണരൂ ഇനി എങ്കിലും!!!!!!
Subscribe to:
Post Comments (Atom)
എന്താ ഇഷ്ടം ആയില്ലേ????
ഇവിടേ വരെ വന്നിട്ട് ഒന്നും പറയാതെ പോകല്ലേ ???
ഒരു അഭിപ്രായം പറഞ്ഞിട്ടു പോകോ.
ഒരു അഭിപ്രായം പറഞ്ഞിട്ടു പോകോ.
1 comments:
ഉത്തരമില്ല
Post a Comment
നന്ദി