ഞാന്‍ ഒരു കുഞ്ഞു പക്ഷി
പറക്കാന്‍ ചിറക് നഷ്ടപെട്ട
കുഞ്ഞു പക്ഷി
ഇന്നലകളില്‍
ഞാനും കിനാക്കള്‍ കണ്ടിരുന്നു
കായും തേനുമായി എനിക്ക്
വിരുന്നൊരുക്കുന്ന കിനാക്കള്‍
ചിറകിന് വര്‍ണ തുവലുകള്‍
വിടര്‍ത്തി പാറിപറക്കുന്ന കിനാക്കള്‍
രണ്ടു ചിറകിന് താളത്തില്‍
പുതിയ ഒരു പാട്ട്.
അങ്ങനെ എത്ര കിനാക്കള്‍
ഇന്ന്
മരണദൂതുമായി ആരോ
കടന്നുവനേന് കൂട് തകര്‍ത്തെറിഞ്ഞു
കുഞ്ഞു ചിറകുകള് മെല്ലെ വിരിച്ചു
ദിക്കറിയാതെ
ഞാന്‍ പാറിപറക്കും
സങ്കടങ്ങളുടെ ഈ പടുകുഴിയിലേക്ക്
ഒരു ചിറക് മാത്രം,,
പറന്നെറുവാന് ആകുമോ എനിക്കിനി
കിനാക്കളെല്ലാം കിനാക്കളായി.
നഷ്ടമായത് ഇനി ഒരിക്കലും
മുളക്കാത്ത എന്‍ ചിറക്
ഒഴുകിയിറങ്ങുന്ന ചോരയുടെ നനവ്
അറിയുന്നു ഞാന്‍ ഇപോള്ളും
ഞാന്‍ ഒരു കുഞ്ഞു പക്ഷി
പറക്കാന്‍ ചിറക് നഷ്ടപെട്ട
കുഞ്ഞു പക്ഷി
6 comments:
ഒരേ തൂവല്‍ പക്ഷികള്‍ .ഞാനും നീയും.
ഈ ബ്ലോഗ് തുറക്കുമ്പോൾ ഉള്ള പാട്ട് നിർത്തൂ
കിനാക്കളെല്ലാം കിനാക്കളായി
ariyilla ennil oru kalaaakaran olinjirippundo nnu........
പൂക്കളെ വെല്ലും ചിറക്കുകൾ നൽകി
പൂമ്പാറ്റയാക്കി നീ കിനാക്കളെ
പച്ചപ്പ് തിരിച്ചറിയുകയേയില്ലാ
Post a Comment
നന്ദി