എന്‍റെ ഹൃദയം പറയുന്നത്
കേട്ടാണ്ണ്
ഞാന്‍ ഇതുവരെ ജീവിച്ചത്
അങ്ങനെ
ജീവിക്കാനാണ്ണ്‍ പഠിച്ചതും

ഇന്ന്‍ എന്നില്‍
എന്‍റെ ഹൃദയം ഇല്ല
എന്‍റെ ഹൃദയം എനിക്ക്
എവിടേയോ നഷ്ടമായി
എന്‍റെ ഹൃദയം കട്ടെടുത്തവര്‍
തിരിച്ചു തരാതെ കടന്നുകള്ളഞ്ഞു
ഇന്ന്‍ ഞാന്‍
ഹൃദയം ഇല്ലാതെ ജീവിക്കുന്നു.
എനിക്ക്  നേരെ
നിങ്ങള്‍ ഓരോരുത്തരും
കൈ വിരല്‍ ചുണ്ടി
ഹൃദയമില്ലത്തവളെ എന്ന്‍
വിളിച്ചു  പരിഹസിക്കുന്നു


എന്‍റെ ഹൃദയം
സ്നേഹംകൊണ്ട് പണിതതായിരുന്നു
 എന്‍റെ ഹൃദയം
സ്നേഹത്തിന്‍റെ നിറകുടമായിരുന്നു
എന്‍റെ ഹൃദയം
കപടത നിറഞ്ഞ പുഞ്ചിരികൊണ്ടും
കാപട്യം നിറഞ്ഞ വക്കുകള്‍കൊണ്ടും
അവര്‍ പങ്കിട്ടെടുത്തു
അവര്‍ എന്‍റെ ഹൃദയം
വെട്ടി മുറിച്ചു
എന്‍റെ സ്നേഹരക്തം ഊറ്റികുടിച്ചു
സ്നേഹം വറ്റിവരണ്ട
എന്‍റെ ഹൃദയം എന്നില്‍
ഒരു മാംസപിണ്ഡം ആയി
അവശേഷിക്കുന്നു

10 comments:

Unknown said...

ഇന്ന്‍ എന്നില്‍
എന്‍റെ ഹൃദയം ഇല്ല
എന്‍റെ ഹൃദയം എനിക്ക്
എവിടേയോ നഷ്ടമായി
എന്‍റെ ഹൃദയം കട്ടെടുത്തവര്‍
തിരിച്ചു തരാതെ കടന്നുകള്ളഞ്ഞു
ഇന്ന്‍ ഞാന്‍
ഹൃദയം ഇല്ലാതെ ജീവിക്കുന്നു.
എനിക്ക് നേരെ
നിങ്ങള്‍ ഓരോരുത്തരും
കൈ വിരല്‍ ചുണ്ടി
ഹൃദയമില്ലത്തവളെ എന്ന്‍
വിളിച്ചു പരിഹസിക്കുന്നു
gud....congrats...

Unknown said...

www.vayalpoovu.blogspot .com samayam ullapo ithileyum varoo..

ajith said...

ഹൃദയം പറയുന്നത് കേട്ട് ജീവിക്കുന്നവരെക്കാള്‍ തലച്ചോര്‍ പറയുന്നത് കേട്ട് ജീവിക്കുന്നവരധികം

വള്ളുവനാടന്‍ said...

ഹൃദയത്തിന്റെ തുടിപ്പുകള്‍ അല്പമെങ്കിലും ബാക്കി ഉള്ളത് കൊണ്ടല്ലേ ...നാം വീണ്ടും ഹൃദയത്തെ ഓര്‍മിക്കുന്നത്‌ ..ആ തുടിപ്പുകള്‍ ഇനിയും തുടരട്ടെ ...ആശംസകള്‍

Anonymous said...

All the best. eniyum ezuthuka

Unknown said...

tnks chechiii

Unknown said...

നന്ദി നലൊരു ബ്ലോഗ്‌........

Unknown said...

ആശംസകള്‍ക്ക് നന്ദി

Unknown said...

അതിന്‍റെ ഫലമോ ഒന്നിച്ചുണ്ടവര്‍, ഉറങ്ങിയവര്‍, പ്രവര്‍ത്തിച്ചവര്‍
മരിക്കാതെ മരിക്കുന്നു. മറക്കുന്നു.

Unknown said...

കൂടുതല്‍ എഴുതൂ ,,,,,വാക്കുകള്‍ ഉണ്ടാകട്ടെ

Post a Comment

നന്ദി

എന്താ ഇഷ്ടം ആയില്ലേ????

ഇവിടേ വരെ വന്നിട്ട് ഒന്നും പറയാതെ പോകല്ലേ ???
ഒരു അഭിപ്രായം പറഞ്ഞിട്ടു പോകോ.
 
ഋതുക്കള്‍ © 2008. Template Design By: SkinCorner