എന്റെ ഹൃദയം പറയുന്നത്
കേട്ടാണ്ണ്
ഞാന്‍ ഇതുവരെ ജീവിച്ചത്
അങ്ങനെ
ജീവിക്കാനാണ്ണ്‍ പഠിച്ചതും
ഇന്ന്‍ എന്നില്‍
എന്‍റെ ഹൃദയം ഇല്ല
എന്‍റെ ഹൃദയം എനിക്ക്
എവിടേയോ നഷ്ടമായി
എന്‍റെ ഹൃദയം കട്ടെടുത്തവര്‍
തിരിച്ചു തരാതെ കടന്നുകള്ളഞ്ഞു
ഇന്ന്‍ ഞാന്‍
ഹൃദയം ഇല്ലാതെ ജീവിക്കുന്നു.
എനിക്ക് നേരെ
നിങ്ങള്‍ ഓരോരുത്തരും
കൈ വിരല്‍ ചുണ്ടി
ഹൃദയമില്ലത്തവളെ എന്ന്‍
വിളിച്ചു പരിഹസിക്കുന്നു
എന്‍റെ ഹൃദയം
സ്നേഹംകൊണ്ട് പണിതതായിരുന്നു
എന്‍റെ ഹൃദയം
സ്നേഹത്തിന്‍റെ നിറകുടമായിരുന്നു
എന്‍റെ ഹൃദയം
കപടത നിറഞ്ഞ പുഞ്ചിരികൊണ്ടും
കാപട്യം നിറഞ്ഞ വക്കുകള്‍കൊണ്ടും
അവര്‍ പങ്കിട്ടെടുത്തു
അവര്‍ എന്‍റെ ഹൃദയം
വെട്ടി മുറിച്ചു
എന്‍റെ സ്നേഹരക്തം ഊറ്റികുടിച്ചു
സ്നേഹം വറ്റിവരണ്ട
എന്‍റെ ഹൃദയം എന്നില്‍
ഒരു മാംസപിണ്ഡം ആയി
അവശേഷിക്കുന്നു
ഇന്ന്‍ ദൈവം
എനിക്ക് നേരെ നിട്ടുന്നു
രണ്ട് പാനപാത്രങ്ങള്‍
ഒന്ന്‍ സന്തോഷത്തിന്‍റെ
വേറൊന്ന്‍ ദുഃഖത്തിന്‍റെ
മനുഷ്യജന്മം ആയി പോയിയിലെ
ഒന്നിച്ചു നുകര്‍ന്നെ പറ്റൂ
ഈ പാനപാത്രങ്ങള്‍
ജീവിതത്തില്‍ ഇങ്ങനെ ചിലതുണ്ട്
സന്തോഷം വരുമ്പോള്‍ പൊട്ടികരയുവാനും
ദുഃഖം വരുമ്പോള്‍
പൊട്ടി ചിരിക്കുവാനും തോന്നും.
ഒരു സ്വപ്നം പോലെ
മനസ്സില്‍ കൊണ്ടുനടന്ന ചിലത്
വിധിക്കപ്പെട്ടവന്‍റെ മുന്നില്‍
വീണ്ണ് ഉടയും.
ചിലത് പൂക്കും കായ്‌ക്കും
പൂവിട്ട പൂന്തോടത്തിലേക്ക് പോകും വഴി
വിണ്ണ് ഉടഞ്ഞവ കാലില്‍ തറക്കാം.
ചോരവാര്‍ന്ന്‍ ഒഴുകാം
എങ്കിലും കരയരുത്
ഒരു നിമിഷം കൊണ്ട്
നിന്‍റെ മുഖത് വിരിഞ്ഞ പുഞ്ചിരി
നഷ്ടമാകാതെ കാത്തുസുക്ഷിക്കാന്‍ എങ്കില്ലും
ഇല്ല കരയില്ല
ഇനി ഞാന്‍ കരയില്ല
ഇന്ന്‍ ജീവിതം എനെ പഠിപിച്ചു
ഇങ്ങനെ വേണം ജീവിക്കാന്‍
ഇതാണ് ജീവിതം
ഇങ്ങനെയൊക്കെയാണ് ജീവിതം
പറയുവാന്‍ ഉണ്ട്
ഒരു ആയിരം സ്വപ്‌നങ്ങള്‍
പകരുവാന്‍ ഉണ്ട്
ഇനി ഒരുപാട് സ്വപ്‌നങ്ങള്‍
നിറം ചാലിച്ച് നീ എനില്‍
വരച്ചിട്ട സ്വപ്‌നങ്ങള്‍
പ്രണയത്തിന്‍റെ ഭാഷയില്‍
എഴുതപ്പെട്ട സ്വപ്‌നങ്ങള്‍
എനിക്ക് ആയി നീ
എഴുതിയ സ്വപ്‌നങ്ങള്‍
നിനക്കായി കാത്തുസൂക്ഷിക്കുന്ന
ഒരുപാട് സ്വപ്‌നങ്ങള്‍
നെയിത്തുകൂട്ടിയ
സ്വപ്നങ്ങളുംമായി കാത്തിരുന്നു
സ്വപ്‌നങ്ങള്‍ സഫലമാകുന്ന,
ദിനയാത്രങ്ങള്‍ക്കായി..........
അക്ഷരമറിയാതെ
കുത്തികുറിച്ചതില്‍
കലയറിയാതെ
നിറം വാരിതേച്ചതില്‍
ഭാവനയിലാതെ കുത്തി വരച്ചതില്‍
ജീവിതം
ഇന്നെന്നെ പഠിപ്പിച്ചു
അക്ഷരമെടുത്തു
വരയ്ക്കേണ്ടതും
സ്നേഹത്തിന്‍റ്
നിറം കൊടുക്കേണ്ടതും
തന്നെ
സൌഹൃതം
നിന്റെ
മുഖം
സ്നേഹത്തിന്റെ
നിറം കൊടുത്ത്
എന്റെ
ഹ്രദയത്തില്‍ വരച്ചിട്ട ചിത്രം
ഇന്ന്
എന്നിക്ക് മായിച്ചു കളയണം
നിന്റെ
ഓര്‍മകള്‍ക്ക് ഒപ്പം
നീ
എന്നെ മായ്ച്ചു കളഞ്ഞപോലെ
എനിക്കും
മായ്ക്കണം.
നിന്‍റെ
കയ്യിലുള്ള ആ ഇറേസര്‍
ഒന്നെനിക്ക്
തരുമോ ?
എന്‍റെ
മനസ്സിലെ
നിന്‍റെ
ചിത്രങ്ങളെ മായ്ക്കാന്‍
നീ എന്നെ
മായ്ച്ചത് പോലെ മായ്ക്കാന്‍
എനിക്ക്
സാധിക്കുന്നില്ല
ഒന്നും....
അച്ചടക്കത്തോടെ
എല്ലാം
പഠിച്ച ഞാന്‍ ഇന്ന്
കാത്തിരിക്കുന്നു
ആ ഇറേസര്‍നായി.
ഹേ പുരുഷാ നീ തിരിച്ചറിയുക
ഇന്നു നിന്റെ അമ്മയോ മകളോ
പെങ്ങളോ ഭാര്യയോ ആരും
ഈ ലോകത്ത് സുരക്ഷിതരല്ല
എന്ന സത്യം..
നിന്റെ കാമം നിറഞ്ഞ കണ്ണുകള്‍
നീ പിച്ചി ചിന്തി വലിച്ചെറിഞ്ഞ
പെണ്ണിന്റെ സ്വപ്‌നങ്ങള്‍
നീ ചവച്ചു തുപ്പിയ ജീവിതങ്ങള്‍
എല്ലാം നിനക്ക് മുന്നില്‍
ചോദ്യ ചിന്നങ്ങളായി നില്കുന്നു
ഉത്തരം നല്‍കുക ??
നീ മനുഷ്യനോ?? അതോ??
കാമം സിരകളില്‍ നിറച്ച്
കൊലവിളി നടത്തുന്ന മൃഗമോ??
ഉത്തരം നല്‍കുക
എനിക്കല്ല ഈ ലോകത്തിനും അല്ല
നിനക്ക് ജന്മം തന്ന അമ്മക്ക്
പെണ്ണിന്റെ മാംസത്തിന് വില
പറയുന്ന നീ ഓര്‍ക്കുക നിയും
പെണ്ണിന്റെ മാംസത്തിന്റെ ബാക്കി.
ഉത്തരം നല്‍കുക ??
നീ മനുഷ്യനോ?? അതോ??
കാമം സിരകളില്‍ നിറച്ച്
കൊലവിളി നടത്തുന്ന മൃഗമോ??
ഉത്തരം നല്‍കുക
എനിക്കല്ല ഈ ലോകത്തിനും അല്ല
നിനക്ക് ജന്മം തന്ന അമ്മക്ക്
ഇനി എങ്കിലും ഉണരൂ സഹോദര
നീ ഉണരുന്നില്ല എങ്കില്‍
നാളെ നിനക്ക് വേണ്ടപെട്ടവരുടെ
കരച്ചില്‍ ഈ ലോകം കേള്‍ക്കും
ഉണരൂ ഇനി എങ്കിലും!!!!!!
വസന്തകാലം സൃഷ്ടിച്ചിരുന്നു.
ഇന്ന് അതെ സ്വപ്‌നങ്ങള്‍
മുള്കാടുകളായി എന്നെ വരിഞ്ഞുമുറുക്കുന്നു
വേദന കൊണ്ട് ഞാന്‍
അലറി കരയുന്നു
എന്റെ ഹൃദയം
മുറിവ് ഉണങ്ങാത്ത വ്രണങ്ങള്‍ കൊണ്ട്
ദുര്‍ഗന്ധ പൂരിതമായി തീര്‍ന്നു
ഞാന്‍ സ്നേഹിച്ചവരെല്ലാം
എന്റെ അരുകില്‍ വരാന്‍ മടിച്
മൂക്ക് പൊത്തി അകന്നു പോകുന്നു.
ഒരിക്കല്ലും ഉണങ്ങാത്ത മുറിവുംമായി
ഞാന്‍, ഇന്ന് തനിയെ
എനിക്ക് തന്നെ അറപ്പ് തോന്നുന്ന വ്രണങ്ങള്‍ .
അകലെ ഞാന്‍ സ്നേഹിച്ചവര്‍
എനിക്ക് എതിരായി സഭ കൂടുന്നു.
അവര്‍ എന്റെ ശരികള്‍
എന്റെ കുറ്റങ്ങള്‍ ആക്കി
അവര്‍ എന്നെ വിധിക്കുന്നു.
എന്നെ കല്ലെറിയാന്‍ വിധിക്കുന്നു.
ജിവിതം അവസാനിപ്പിക്കാന്‍ കഴിയാത്തതുകൊണ്ട്.
ഞാന്‍ ഇന്ന് ഓടുന്നു
ഞാന്‍ സ്നേഹിച്ചവര്‍ എനിക്ക്
സമ്മാനിച്ച ഈ വ്രണങ്ങളുംമായി
എന്റെ മുറിവുകള്‍ക്ക് മരുന്ന്
സ്നേഹം ആയിരുന്നു
എന്റെ വ്രണങ്ങള്‍
സ്നേഹം കിട്ടിയാല് ഉണങ്ങുമായിരുന്നു
ഒരു വൈദ്യനെ പോലും കണ്ടില്ല.
സ്നേഹിക്കാന്‍ മനസുള്ളവര്‍ ഇന്നില്ലേ???
സ്നേഹം ഒരുപാട്
എന്റെ കൈയില്‍ ഉണ്ടായിരുന്നു
എന്നെ കല്ലെറിയാന്‍ കാത്തു നില്‍ക്കുന്നവര്‍ക്ക്.
ഒരിക്കല്‍ ഞാന്‍ വാരി കോരി കൊടുത്തിരുന്നു
ഞാന്‍ ചെയിത തെറ്റും അതുതന്നെ.
എന്റെ സ്നേഹം പങ്കിട്ട് എടുത്തവര്‍ തന്നെ
ആദ്യം എന്നെ കല്ലെറിയട്ടെ.
വേദനകള്ക്ക് അവസാനം
മരണം എന്ന് എനിക്ക് അറിയാം.
എന്റെ മരണം ഞാന്‍ സ്നേഹിച്ചവരുടെ
കൈ കൊണ്ടാകുമ്പോള്‍
നഷ്ടമാകുന്ന എന്റെ ജിവിതം
അര്‍ത്ഥ പൂര്‍ണമാകും....
നീ വരിക എന്റെ സിരകളില്‍
പ്രണയത്തിന്റെ പുതിയ ലഹരി നിറക്കാന്‍.
ഈ ലഹരിക്കായി അല്ലെ ഞാന്‍
ഇന്നലെ വരെ ഭ്രാന്തമായി അലഞ്ഞത്
കിട്ടാതെ വന്നപോ തനിച്ചിരുന്നു കരഞ്ഞതും.
ഇതില്‍ ജീവിച് ഇതില്‍ മരിക്കണം എനിക്ക്.
എന്നായിരുന്നു ഈ ലഹരി ആദ്യമായി
എന്റെ സിരകളിലേക്ക് നീ പകര്‍ന്നുതന്നത്.
ആദ്യമായി കണ്ടപ്പോള്‍??
അല്ല
നിന്റെ പ്രണയം എന്നെ അറിച്ചപോള്‍??
അല്ല
നമ്മുടെ ഇഷ്ടം പങ്കുവച്ചപോള്‍??
അല്ല
അതോ??
നിന്റെ പ്രണയ ചുംബനം നെറ്റിതടത്തില്‍
ഏറ്റു വാങ്ങിയ ആ നിമിഷത്തിലോ??/?
അറിയില്ല, ഞാന്‍ പോലും അറിയാതെ
ഞാന്‍ ഇതിനടിമയായി മാറി.
ഇനി ഇതില്ലാതെ ഒരു ജിവിതം എനിക്കില്ല.
വേറെ എങ്ങും കിട്ടാത്ത
നിന്നില്‍ മാത്രം കിട്ടുന്ന
ഈ ലഹരി
എന്റെ പ്രണയത്തിന്റെ ലഹരി
മരിക്കുവോളം എന്റെ സിരകളില്‍ നിറയട്ടെ
വസന്തകാലം തിരിച്ചു വരുന്നു.
പ്രണയത്തിന്‍റെ വസന്തകാലം.
മുന്തിരിത്തോപ്പുകള്‍ പൂത്തുലഞ്ഞുനില്‍കുന്നു.
എനിക്ക് അങ്ങോട്ട് തിരിച്ചുപോകണം.
ആ ഒലീവ്മരത്തില്‍ സ്വപ്നങ്ങളുടെ -
ഒരു കൂടുണ്ടാക്കണ്ണം.
അവന്‍ വരുമ്പോള്‍ നല്‍കാന്‍ -
സ്നേഹത്തിന്‍റെ നറുതേന്‍ ശേഖരിക്കണം.
എന്‍റെ സ്നേഹം അവനുപകര്‍ന്നു കൊടുക്കണം.
അവന്‍ നല്‍കുന്ന സ്നേഹത്തിന്‍റെ മണി -
മുത്തുകള്‍ ഹ്രദയത്തില്‍ കാത്തുവെക്കണം.
വരാന്‍പോകുന്ന പഞ്ഞ നാളുകളിലെക്കായി.
ഇന്ന്‍ എനിക്ക് അറിയാം,
ഈ വസന്തത്തിനു അപ്പുറം ഉള്ള ആ -
കൊടിയ വേനല്‍ക്കാലതേകുറിച്ച്.
ഞാന്‍ ഒരു വെള്ളി
മേഘം. ആകാശത്തിനെ വെള്ളി പുതപ്പിക്കുന്ന ആ വെളുവെളുത്ത മേഘകൂട്ടതിലെ ഒരുവള്‍. എനിക്കും
ഒരു കഥ പറയാനുണ്ട്.
ആകാശത്തിന്‍റെ
മടിതട്ടില്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടികള്ളിച്ചു ക്ഷീണിക്കുമ്പോള്‍ മാനം മുട്ടിനില്‍ക്കുന്ന
മലനിരകളില്‍ ഇറങ്ങി ഞങ്ങള്‍ വിശ്രമിക്കുന്നത് പതിവായിരുന്നു. ഇതെല്ലാം എന്‍റെ
നല്ലകാലത്തിന്റെ ഓര്‍മ്മകള്‍.
ഇതിനിടയില്‍
ഒരുപാട് കണ്ടിട്ടുണ്ട് വെള്ളി മേഘങ്ങള്‍ കാര്‍മുകിലാകുന്നതും.. പിന്നീട് ഒരു
മഴയായി പൊഴിഞ്ഞില്ലതാകുന്നതും. അന്നൊന്നും എനിക്ക് അറിയില്ലായിരുന്നു എന്താ ഇങ്ങനെ
എന്ന്‍.
ഇന്ന്‍ ഈ
ആകാശപരപ്പില്‍ ഒറ്റപെട്ടുപോയപ്പോള്‍ എന്തൊക്കയോ മനസിലാകുന്നു.
എന്‍റെ സുഹ്ര്തുകള്‍
എന്നെ തനിച്ചാക്കി എങ്ങോ പോയിമറഞ്ഞു,
എങ്ങോട്ട്
എന്നറിയില്ല.
ഒന്ന് മാത്രം അറിയാം
ഞാന്‍ ഇപ്പോള്‍ തനിച്ചാണ്.
അവര്‍ എന്നെ
ഉപേക്ഷിച്ചതോ...., അതോ ഞാന്‍ അവരെ നഷ്ട്ടപെടുത്തിയതോ????
തനിച്ചായപോള്‍ ഞാന്‍
തിരിച്ചറിഞ്ഞു അവര്‍ എനിക്ക് എത്രയോ വിലപെട്ടവര്‍ ആണെന്ന്.
എന്‍റെ അരികില്‍
ഓടിയെത്തിയ ഇളം കാറ്റിനോട് ചോദിച്ചു എന്‍റെ കൂടുകാരെ എവിടേ എങ്കില്ലും കണ്ടോ???/
കാറ്റുപറഞ്ഞു അവര്‍ ദൂരെ ആകാശത്തിന്റെ മേലെ തട്ടില്‍ സുര്യനോപ്പം ഉണ്ടെന്ന്‍. തനിച്ചു
സഞ്ചരിക്കാന്‍ കഴിവില്ലതവളുടെ നിസഹായതകൊണ്ട് ഇളംകാറ്റിനോട് ചോദിച്ചു എന്നെ അവരുടെ
അടുത്ത് കൊണ്ടുവിടുമോ??
അവള്‍ പറഞ്ഞു
എനിക്ക് അവിടം വരെ നിനെ വഹിച്ചു പോകന്നുള്ള ശക്തി ഇല്ലന്ന്‍. അവള്‍ പോയിമറഞ്ഞു.
വീണ്ടും ഞാന്‍
തനിച്ചായി.
പിരിഞ്ഞു
പോരുമ്പോള്‍ അറിയില്ലായിരുന്നു പിന്നീട് കൂടിച്ചേരാന്‍ ബുദ്ധിമുട്ടാണ് എന്നാ
സത്യം.
പിന്നീട് അതിലെ
വന്നാ കുരുവികൂട്ടതോട് തിരക്കി അവര്‍ പറഞ്ഞു എന്‍റെ കൂട്ടുകാര്‍ കുന്നിന്ചെരുവിലെ
വനാന്തരങ്ങളില്‍ ഉണ്ടെന്ന്‍.
ഞാന്‍ അങ്ങോട്ട്
നോക്കി അതാ എന്‍റെ പ്രീയപ്പെട്ട കൂട്ടുകാര്‍. എനിക്ക് ഇപ്പോള്‍ അവരെ കാണാന്‍
കഴിയും. അവര്‍ എന്നെ അവര്‍ക്കരുകിലെക്ക് മാടി മാടി വിളിക്കുന്നു. അവര്‍ക്കരുകില്‍
ഓടി എത്താന്‍ എന്‍റെ മനസ്സ് പിടയുന്നു. തനിച്ചു സഞ്ചരിക്കാന്‍ കഴിവില്ലതവളുടെ
നിസഹായത വീണ്ടും എന്നെ വിഷമിപ്പിക്കുന്നു.
അവര്‍ക്ക്
അരുകിലേക്ക് പോകാന്‍ ഒരിള്ളം കാറ്റുപോലും വരുന്നില്ല.
അപ്പോള്‍ അതാ കുറേ
മഴ്കിള്ളികള്‍ വെള്ളി മേഘങ്ങള്‍ക്ക് ഉള്ള അറിപ്പുംമായി പറന്നു വരുന്നു.. കാര്‍മുകില്‍
ഭുതം വരുന്നു രക്ഷപെടുക!!!!
ഇല്ല,
എനിക്ക് അതിനു
കഴിയില്ല, ഞാന്‍ എന്‍റെ കൂട്ടുകാരെ നോക്കി, അവര്‍ എനിക്കുവേണ്ടി കരയുന്ന കരച്ചില്‍
എന്‍റെ കാതുകളില്‍ അല അടിക്കുന്നത് ഞാന്‍ അറിഞ്ഞു.
എന്‍റെ പുറകില്‍
എന്നെ വിഴുങ്ങുവാന്‍ കാര്‍മുകില്‍ വാ പിളര്‍ന്നു വരുന്നു.
എന്‍റെ
കൂട്ടുകാരുടെ കണ്ണില്‍ ഞാന്‍ കണ്ണാതെ പോയ സ്നേഹം ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു.
എല്ലാം നഷ്ടപെടുന്ന
ഈ നിമിഷം മലനിരകള്‍ക്ക് അപ്പുറത് എനിക്കായി പ്രാര്‍ത്ഥിക്കുന്ന അവരുടെ കണ്ണില്‍
എനോടുള്ള സ്നേഹം മാത്രം
ബാക്കി....................................................................................................
സ്നേഹം മായിച്ചുകളഞ്ഞു ചരിത്രം
ആകുന്നതിനേക്കാള്‍ എനികിഷ്ടം...
സ്നേഹിച്ച് ചരിത്രമാകാതെ പോകുന്നതാണ്.
ഇന്നെന്‍റെ ഹൃദയത്തില്‍ ഞാനൊരു കല്ലറ തീര്‍ക്കുന്നു.
നിനക്കായി ഞാനെന്‍ മനസ്സില്‍ നട്ടു നനച്ചു വളര്‍ത്തിയ
സ്നേഹപൂക്കള്‍,
നിനക്ക് വേണ്ടാത്ത,
നീ പിച്ചിയെറിഞ്ഞ ആ പൂക്കള്‍
ഇനിയവിടെ അന്ത്യവിശ്രമം കൊള്ളും,
ഒരിക്കലും ഉണരാത്ത നിദ്രയില്‍
ലയിച്ചു അവയൊക്കെയും എന്നുമെന്‍റെ
മനസ്സില്‍ തന്നെ ഉണ്ടാവും.
നിന്നോടുള്ള എന്‍റെ സ്നേഹം മരിച്ചതു കൊണ്ടല്ല,
പിന്നെയോ
ആ സ്നേഹത്തെ ജീവനോടെ
കുഴിച്ചു മൂടാനുള്ള നിന്‍റെ വ്യഗ്രത ഒന്ന് കൊണ്ട് മാത്രം
Subscribe to:
Posts (Atom)
എന്താ ഇഷ്ടം ആയില്ലേ????
ഇവിടേ വരെ വന്നിട്ട് ഒന്നും പറയാതെ പോകല്ലേ ???
ഒരു അഭിപ്രായം പറഞ്ഞിട്ടു പോകോ.
ഒരു അഭിപ്രായം പറഞ്ഞിട്ടു പോകോ.











