Subscribe to:
Post Comments (Atom)
എന്താ ഇഷ്ടം ആയില്ലേ????
ഇവിടേ വരെ വന്നിട്ട് ഒന്നും പറയാതെ പോകല്ലേ ???
ഒരു അഭിപ്രായം പറഞ്ഞിട്ടു പോകോ.
ഒരു അഭിപ്രായം പറഞ്ഞിട്ടു പോകോ.
ഋതുക്കള്‍
നിന്റെ ചൂടേറ്റ് എന്റെ പൂക്കള്‍
വാടിത്തുടങ്ങിയപ്പോഴാണ്,
വെയിലിനെ കുറിച്ചോര്‍ത്തു
ഞാന്‍ വിയര്‍ക്കുന്നത്.
എന്റെ മരുഭൂമികള്‍ നിന്റെ
ഉമിനീരില്‍ അലിയുംപോഴാണ്,
മഴയെ കുറിച്ചോര്‍ത്ത്
ഞാന്‍ നനയുന്നത്.
ഒരു വസന്തത്തിന്റെ ഇലകള്‍ പൊഴിച്ച്
നീ എന്നെ പിരിയുംപോഴാണ്,
ഓരോ ഋതുവും പോലെ ഞാനും
എവിടെയോ നഷ്ടപ്പെടുന്നത്.......
10 comments:
nanaayiriikkunnu anoos aashamsakal
ആഹ മനോഹരം......... നല്ല ആശയം
കഥകളിലും,കവിതകളിലും,സിനിമയിലുമൊക്കെ പ്രണയം സുന്ദരമാണ്.
പച്ചയായ ജീവിതവുമായി ഇഴ ചേരുമ്പോൾ ശരിയായ പ്രണയമെന്തെന്നറിയാൻ കഴിയും.
പുസ്തകം നോക്കി നീന്തൽ പഠിച്ചിട്ട് ചുഴിയും,മലരികളുമുള്ള നടുക്കടലിലേക്കിറങ്ങുന്ന പോലെ തന്നെ..!!
നല്ല കവിത
ശുഭാശംസകൾ.....
ഈ മുറിവുക്കളില്‍ നിന്നെല്ലാം
ഞാന്‍ പ്രണയംയെന്തെന്ന്‍ പഠിക്കുന്നു.
ഒരിക്കല്‍ ഹൃദയത്തില്‍ മുറിവു പറ്റിയാല്‍ അതുണങ്ങാന്‍ ഒത്തിരികാലമെടുക്കും. ചിലര്‍ക്ക് അതൊരിക്കലുംഉണങ്ങില്ല. പിന്നെങ്ങനെയാ പ്രണയം അതില്‍ നിന്നും പഠിക്കാന്‍ സാധിക്കുക.
നല്ല വരികള്‍ നന്നായിട്ടുണ്
നല്ല കവിത..
തിരിച്ചറിവ് ആണ് നമുക്ക് വേണ്ടത് ഭുജിക്കാന്‍ വരുന്നവനെ സ്നേഹിക്കരുത്
എന്റെ പ്രണയ സ്വപ്നങ്ങള്‍ക്ക് നിറം കൊടുത്തത് നീയായിരുന്നു.
യാഥാര്‍ത്ഥ്യങ്ങള്‍ക്കു പക്ഷെ, നീ പറഞ്ഞ നിറമല്ല എന്ന് തോന്നി തുടങ്ങിയപ്പോള്‍
നിറങ്ങളെ ഞാന്‍ വെറുക്കാന്‍ തുടങ്ങി .
പിന്നീടു എനിക്ക് ഒരു നിറത്തോട് മാത്രം തോന്നിയ പ്രണയം,
അതെന്നെ എങ്ങോട്ടോ വലിച്ചിഴച്ചു കൊണ്ട് പോയി.
എന്റെ ഹൃദയത്തിന്റെ അവസാന തുടിപ്പ് വരെ ഞാന്‍
അതിനെ തന്നെ നോക്കിയിരുന്നു പോയി.
അത്രയ്ക്ക് ഞാന്‍ ഇഷ്ടപ്പെട്ടു പോയിരുന്നു
ചോരച്ചുവപ്പെന്ന നിറത്തെ.
പഠിച്ച് പാസാകട്ടെ...
nice
വളരെയേറെ നന്നായി അനുജത്തി
Post a Comment
നന്ദി