ഇന്നലെ


ദൈവം എന്നില്‍ ഹൃദയത്തിനായി ഒരിടംതന്നു

അവിടേ ഒരുകൊച്ചു ഹൃദയത്തിന്‍റെ വിത്തുനട്ടു

മതാപിതഗുരുക്കന്മാര്‍ പകര്‍ന്നുതന്നൊരു

സ്നേഹത്തിന്‍റെ മുലപാല്‍കുടിച്ച്

എന്നോടോപം എന്‍റെ ഹൃദയവും വളര്‍ന്നു

സ്വപ്‌നങ്ങള്‍കൊണ്ട് ഞാന്‍ വളംമിട്ടു

എന്‍റെ ഹൃദയം പടര്‍ന്നുപന്തലിച്ചു

ഹൃദയത്തിന്‍റെ ശിഖരങ്ങളില്‍ സ്നേഹത്തിന്‍റെ

സുഗന്ധമുള്ളപൂക്കള്‍ വിരിഞ്ഞു

സ്നേഹത്തിന്‍റെ നറുതേന്‍പൊഴിച്ചു വിരുന്നോരുക്കി

സ്നേഹത്തിന്‍റെ പരാഗണരേണുക്കള്‍ക്കായി കാത്തിരുന്നു\

ഒരുപൂമ്പാറ്റപോലും ഇതിലെ വന്നില്ല

വന്നതോ കുറെ തണ്ടുതുരപ്പന്‍ പുഴുക്കളും  മൂഞ്ഞയും

 പുഴുക്കള്‍ ഹൃദയംകാര്‍ന്നുതിന്നു മൂഞ്ഞയോ

കണ്ണുനീര്‍പോലും ഊറ്റികുടിച്ചു

നിലമൊരുക്കി വിളയിറക്കി വളംമിട്ടിട്ടും

വിളനശിച്ച കൃഷിക്കാരനെപോലെ

സ്വസ്ഥത നശിച്ച് സമാധാനം നഷ്ടപെട്ട

നീരുവറ്റി മുരടിച്ച  ഹൃദയവുമായി ഞാന്‍ നിന്നു.

ഇന്ന്‍

ഹൃദയം കൊത്തിപറച്ചു അവിടെ ഞാന്‍ഒരു വാഴനട്ടു
 
ഇപ്പോള്‍ സ്വസ്ഥം സമാധാനം

നാളെ

വാഴകുലച്ചു പാകമാകുമ്പോള്‍ അവകാശവുംമായി

എതെല്ലും തംബ്രാക്കന്മാര്‍ വരുമെന്നറിയാം 

എങ്കിലും ഹൃദയത്തെക്കാള്‍  മെച്ചം വാഴതന്നെ


4 comments:

കൊമ്പന്‍ said...

എങ്ങനെ വരും പൂമ്പാറ്റകള്‍ അവര്‍ക്ക് മധുരമുള്ള മധുവേണം
അത് നുകരാന്‍ ആണ് അവര്‍ വരുന്നത് നിന്നിലെ മധു രാസ വളം കൊണ്ട് വിഷമുള്ളതായി മാറി ആശംസകള്‍

ഷാജു അത്താണിക്കല്‍ said...

കാലത്തിന്റെ ഒഴുക്കിൽ ജീവിത മധുവിൽ സ്നേഹം നുകരാൻ ഇന്നാരും ഇന്നലെത്തെപോലെ നാളെയോ വരില്ല തീർച്ച................

വള്ളുവനാടന്‍ said...

y cant u increase the font size..

anupama said...

പ്രിയപ്പെട്ട ജെസ്സി,

ആശയം കൊള്ളാം . വരികൾ നന്നായി.

പക്ഷെ, ഒത്തിരി അക്ഷരതെറ്റുകൾ . ശ്രദ്ധിക്കുക.

എഴുതി തെളിയുക .

ആശംസകൾ !

സസ്നേഹം,

അനു

Post a Comment

നന്ദി

എന്താ ഇഷ്ടം ആയില്ലേ????

ഇവിടേ വരെ വന്നിട്ട് ഒന്നും പറയാതെ പോകല്ലേ ???
ഒരു അഭിപ്രായം പറഞ്ഞിട്ടു പോകോ.
 
ഋതുക്കള്‍ © 2008. Template Design By: SkinCorner