ഒരുനാള്‍ 
 
യാത്ര പോലും പറയാതെയകന്നു നീ  
 
പിന്നെയും മരിക്കാത്ത നിന്‍  
 
ഓര്‍മ്മകള്‍ എന്നില്‍ തുടിക്കുമ്പോള്‍ 
 
വേദനയുടെ കുത്തൊഴുക്കില്‍
 
കിടന്നു പിടയുമ്പോള്‍ 
 
ഒരാശ്വാസ തല്ലോടലായി തഴുകുന്നതും 
 
കാത്തു ഞാന്‍ എന്റെ മനസ്സിന്റെ 
 
വാതില്‍  നിനക്കായി തുറന്നിട്ടു..
 
പലനാള്‍ ചെറു സ്വപ്നങ്ങള്ളായി 
 
എന്റെ കണ്ണില്‍ നീ നിറയുമ്പോള്‍ 
 
ഞാനറിയാതെ കണ്ണുനീര്‍ തുള്ളികള്‍ 
 
എന്നോട് പരിഭവം പറയുന്നു ...
 
പലനാള്‍ തേടിയല്ലഞ്ഞു നിനക്കായി

ഒരു നാള്‍ വരുമെന്ന നിന്‍ വാക്കുകള്‍  
 
ഒര്മിചെടുകുമ്പോള്‍ 
 
മറക്കുന്നു ഞാനെന്റെ  ദുഃഖം ...
 
എങ്കിലും നീ വന്നെത്തും  നാളിനായി 
 
നിന്നോര്‍മകളില്‍ ഞാന്‍ 
 
ജീവിക്കുന്നു  ഇന്നും ........ആ ഇലത്തുമ്പുകളിലായിരുന്നു 
ഞാന്‍ സ്വപ്നങ്ങള്‍ നെയ്തുകൂട്ടിയിരുന്നത്.
 പ്രഭാതങ്ങളിലെ മഞ്ഞുതുള്ളികള്‍ 
അവക്ക് കൂട്ടിരുന്നു.
 സ്വര്‍ണ്ണത്തിളക്കമുള്ള കിരണങ്ങള്‍ 
അവക്ക് പൊന്ന് നല്‍കി. 
ഒരു കൊടും വേനലില്‍
 ആ ഇലകളെല്ലാം പൊഴിഞ്ഞുപോയി. 
കളങ്കമില്ലാതെ നിസ്സഹായരായി
 ഇലകള്‍ ആ മരച്ചുവട്ടില്‍ കരിഞ്ഞ് കിടന്നു. ....♥
Tuesday, August 21, 2012

മഴ


എത്ര എഴുതിയാലും മതിയാവില്ല.. 

അവളെ കുറിച്ച് കൊടും ചൂടില് തണുപ്പായി

ഇളം കാറ്റിനോടോത്ത് അവള് വരുമ്പോള്

 അറിയാതെ ഹൃദയമിടിപ്പിന് ശക്തി കൂടും..

.ഇതിന്റെ കാരണം ഒരുപാട് ആലോചിച്ചെങ്കിലും

 കണ്ടെത്തുവാന് കഴിഞ്ഞില്ല....

ഇടിവെട്ടുമായി വരുന്ന വേനല് മഴയായി

മനസ്സിനെ തലോടുന്ന ചാറ്റല് മഴയായി...

..ഉറക്കമില്ലാത്ത രാത്രികളില് ഒരു

 കൂട്ടായി എത്തുന്ന രാത്രിമഴയായി....

..തിരിമുറിയാതെ പെയ്യുന്ന 

തിരുവാതിര ഞാറ്റുവേലയിലും.....

കൊടുംകാറ്റിനോടൊപ്പം അങ്ങനെ 

അങ്ങനെ വിവിധ ഭാവങ്ങള് കൈകൊണ്ടു അവള് വരുന്നു 

 വിധി വീണ്ടും എന്നെ തോല്പിച്ചു.

എന്നെ തനിച്ചാക്കി ആര്ക്കും

 ഒരു ശല്യവും ഉണ്ടാകാതെ...അവള് പോയി ...

.അന്നും അവള് ഏകാകിനിയായിരുന്നു ......

ഈ ജീവന് എന്നു പോലിയും എന്നു

 ചിന്തയുമായി ഞാന് ഇവിടെ ഉണ്ട് ഇന്നും

കരയരുത് സഹിക്കണം!സര്വതും 

സഹിക്കാനും പൊറുക്കാനും പഠിക്കണം.

 തന്നെ സ്നേഹിക്കുന്നവര്ക്കായി ...

.
താന് സ്നേഹിക്കുന്നവര്ക്കായി .....

ഇത്രയേറെ ഭാവങ്ങളെ ഒന്നിച്ചു ചേര്ത്ത് വക്കുന്ന

 മഴയെക്കാള് സുന്ദരമായ പ്രകൃതി ഭാവം ഏതാണ്?
ഞാന്‍ പ്രണയിച്ചിരുന്നു
പ്രണയിക്ക പെടാത്ത പ്രായത്തില്‍
ഈണവും താളവും നിറവും
ഇല്ലാത്ത പ്രണയം
ആ പ്രണയത്തിന്റെ
നിഴല്‍ നോക്കി
നഷ്ട ബോധത്തോടെ
പകച്ചു നിന്ന് ഞാന്‍
പക്ഷെ ഇന്ന് ഞാന്‍ പ്രണയത്തില്‍
ആണ്
ഞാന്‍ കൊതിച്ച എന്റെ മാത്രം
പ്രണയം
അതെ ഞാന്‍ പ്രണയിക്കുന്നു
അല്ല ഞാന്‍ പ്രണയിക്കപ്പെടുന്നു
എന്റെ സ്വപ്നം പോലെ
എന്റെ മോഹം പോലെ
ഇന്ന് പ്രണയം ഒരു നനുത്ത
മഴ പോലെ എന്നെ കുളിരണിയിക്കുന്നു
എന്റെ ചുണ്ടുകള്‍ മന്ത്രിയ്ക്കുന്നു
ഞാന്‍ പ്രണയിക്കുന്നു
ഞാന്‍ പ്രണയിക്കപ്പെടുന്നു .........


എന്താ ഇഷ്ടം ആയില്ലേ????

ഇവിടേ വരെ വന്നിട്ട് ഒന്നും പറയാതെ പോകല്ലേ ???
ഒരു അഭിപ്രായം പറഞ്ഞിട്ടു പോകോ.
 
ഋതുക്കള്‍ © 2008. Template Design By: SkinCorner