...........................................................

ഒന്ന്‍ പുണരാന്‍ കൊതിച്ച ഓര്‍മ്മകള്‍
മനസ്സില്‍ ഇടിമുഴക്കം സ്രിഷ്ടിക്കുബോള്‍
അടര്‍ന്നുവീണ കണ്ണുനീര്‍ത്തുള്ളി പെരുവിരല്‍
തൊട്ടനിമിഷമം അറിഞ്ഞൊരു വേദന.
വിരഹത്തിന്റെ അണപൊട്ടിയൊഴുകിയൊരു
ജലധാരക്കുതടയിടാന്‍ ഇറുക്കേ അടച്ച
കണ്ണുകളില്‍ കൂരിരുള്പടരുന്നു.
നിശബ്ത്തതയെ കിറിമുറിച്ചുകടന്നുവന്ന
മഴയുടെ നിലക്കാത്ത രൌദ്രതാളംപോലെ
ഒരു തേങ്ങല്‍ മനസ്സില്‍ അലയടിക്കുന്നു.
നിറഞ്ഞുപെയുന്ന വേദനയുടെ കരുത്തില്‍
ഏരിഞ്ഞുയരുന്ന ചുടിന്‍കണങ്ങളില്‍
വെന്തുരുകിയ മനസിന്‍റെ ഗന്ധം ചുറ്റിലും...
ഇന്ന്‍ ജീവനോടെ തീപെട്ടവന്റെ
മുറവിളി മാത്രം ബാക്കിയാക്കി
താണ്ടവനിര്‍തം ചവിട്ടുന്ന ഓര്‍മ്മകള്‍...
എഴുതിമുഴുപ്പിക്കാന്‍ കഴിയാത്ത എന്തോ
ഒന്ന്‍ നിന്‍റെ ഓര്‍മ്മകളില്‍ ബാക്കിയാക്കി..
എന്‍റെ ചീത ഒരുങ്ങുന്നു...

എന്താ ഇഷ്ടം ആയില്ലേ????

ഇവിടേ വരെ വന്നിട്ട് ഒന്നും പറയാതെ പോകല്ലേ ???
ഒരു അഭിപ്രായം പറഞ്ഞിട്ടു പോകോ.
 
ഋതുക്കള്‍ © 2008. Template Design By: SkinCorner