നിനക്ക്  അറിയുമോ
എന്‍റെ മനസ്സ് ഒരു  കണ്ണാടി.
നീ  എറിഞ്ഞുടച്ച അതെ കണ്ണാടി.
നീ  അറിഞ്ഞിരുന്നു അതില്‍
നിന്‍റെ മാത്രം മുഖം ആണെന്ന്.
നോക്കുമ്പോഴെല്ലാം 
നിന്നെ മാത്രം കാണുന്ന മായക്കണ്ണാടിനിന്‍റെ മുഖം എന്‍റെ മനസ്സില്‍നിന്ന്‍ മയിക്കുവാന്‍ -
ആയിരുന്നു  ആ കണ്ണാടി നീ എരിഞ്ഞുടച്ചത്.

എന്നിട്ട് ഇപോ-
ചിതറിവീണ നൂറായിരം കണ്ണാടിചില്ലുകളില്‍.
നിന്‍റെ ഒരുപാട് മുഖങ്ങള്‍.
ഏറിഞ്ഞുടക്കും തോറും
അതിന്‍റെ എണ്ണം കൂടി കൂടി  വരുന്നു.
നീ പോലും അറിയാതെ ..

നിനക്ക്  അറിയുമോ
എന്‍റെ മനസ്സ് ഒരു  കണ്ണാടി.
നീ എറിഞ്ഞുടച്ചു കൊണ്ടിരികുന്ന അതെ കണ്ണാടി.

5 comments:

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

അര്‍ത്ഥവത്തായ വരികള്‍

sree said...

kollam... nalla bhavana.. kannadi ...udayum thorum ..athu kuduthal prathi roopagale tharum... athu egane kudi kudi varum...keep good going dear friend

മാറുന്ന മലയാളി said...

മനോഹരമായ കണ്ണാടി എറിഞ്ഞുടച്ചപ്പോൾ വീണു ചിതറിയ കണ്ണാടി ചില്ലുകൾ ഇനി ഉണ്ടാക്കാൻ പോകുന്ന മുറിവും വേദനയും അവനിനി അനുഭവിക്കാൻ ഇരിക്കുന്നതേ ഉള്ളൂ....:)

Jessy jos said...

ഒരാളെ അത്മാര്‍ത്ഥമായി സ്നേഹികുമ്പോള്‍ ആ സ്നേഹം ഒരിക്കലും നഷ്ടപ്പെടില്ല

Anu Sree said...

നിനക്ക് അറിയുമോ
എന്‍റെ മനസ്സ് ഒരു കണ്ണാടി.
നീ എറിഞ്ഞുടച്ചു കൊണ്ടിരികുന്ന അതെ കണ്ണാടി.

Post a Comment

നന്ദി

എന്താ ഇഷ്ടം ആയില്ലേ????

ഇവിടേ വരെ വന്നിട്ട് ഒന്നും പറയാതെ പോകല്ലേ ???
ഒരു അഭിപ്രായം പറഞ്ഞിട്ടു പോകോ.
 
ഋതുക്കള്‍ © 2008. Template Design By: SkinCorner