വസന്തകാലം തിരിച്ചു വരുന്നു.

പ്രണയത്തിന്‍റെ വസന്തകാലം.

മുന്തിരിത്തോപ്പുകള്‍ പൂത്തുലഞ്ഞുനില്‍കുന്നു.

എനിക്ക്  അങ്ങോട്ട് തിരിച്ചുപോകണം.

ആ ഒലീവ്മരത്തില്‍ സ്വപ്നങ്ങളുടെ -

ഒരു  കൂടുണ്ടാക്കണ്ണം.

അവന്‍  വരുമ്പോള്‍ നല്‍കാന്‍ -

സ്നേഹത്തിന്‍റെ നറുതേന്‍ ശേഖരിക്കണം.

എന്‍റെ സ്നേഹം അവനുപകര്‍ന്നു കൊടുക്കണം.

അവന്‍  നല്‍കുന്ന സ്നേഹത്തിന്‍റെ മണി -

മുത്തുകള്‍ ഹ്രദയത്തില്‍ കാത്തുവെക്കണം.

വരാന്‍പോകുന്ന പഞ്ഞ നാളുകളിലെക്കായി.


ഇന്ന്‍ എനിക്ക് അറിയാം,

ഈ വസന്തത്തിനു അപ്പുറം ഉള്ള ആ -

കൊടിയ വേനല്‍ക്കാലതേകുറിച്ച്.
2 comments:

Anu Sree said...

എന്റെ വാക്കാകുന്ന ശരങ്ങളാല്‍ പ്രിയനേ --
നിനക്കേറ്റ മുറിവ്, നീയാഗ്രഹിക്കുന്നു എങ്കില്‍ --
എന്റെ പ്രയ്ശ്ചിത മാകുന്ന കണീരാല്‍ ഉണക്കാം

ajith said...

വസന്തകാലത്തെ പ്രണയം

Post a Comment

നന്ദി

എന്താ ഇഷ്ടം ആയില്ലേ????

ഇവിടേ വരെ വന്നിട്ട് ഒന്നും പറയാതെ പോകല്ലേ ???
ഒരു അഭിപ്രായം പറഞ്ഞിട്ടു പോകോ.
 
ഋതുക്കള്‍ © 2008. Template Design By: SkinCorner