നീ വരിക എന്റെ സിരകളില്‍

പ്രണയത്തിന്റെ പുതിയ ലഹരി നിറക്കാന്‍.

ഈ ലഹരിക്കായി അല്ലെ ഞാന്‍

ഇന്നലെ വരെ  ഭ്രാന്തമായി അലഞ്ഞത്

കിട്ടാതെ വന്നപോ തനിച്ചിരുന്നു കരഞ്ഞതും.


ഇതില്‍ ജീവിച് ഇതില്‍ മരിക്കണം എനിക്ക്.

എന്നായിരുന്നു ഈ ലഹരി ആദ്യമായി

എന്റെ സിരകളിലേക്ക് നീ പകര്‍ന്നുതന്നത്.

ആദ്യമായി കണ്ടപ്പോള്‍??

അല്ല

നിന്റെ പ്രണയം എന്നെ അറിച്ചപോള്‍??

അല്ല

നമ്മുടെ ഇഷ്ടം പങ്കുവച്ചപോള്‍??

അല്ല

അതോ??

നിന്റെ പ്രണയ ചുംബനം നെറ്റിതടത്തില്‍

ഏറ്റു വാങ്ങിയ ആ നിമിഷത്തിലോ??/?


അറിയില്ല, ഞാന്‍ പോലും  അറിയാതെ

ഞാന്‍ ഇതിനടിമയായി മാറി.

ഇനി ഇതില്ലാതെ ഒരു ജിവിതം എനിക്കില്ല.

വേറെ എങ്ങും കിട്ടാത്ത

നിന്നില്‍ മാത്രം കിട്ടുന്ന

ഈ ലഹരി

എന്റെ പ്രണയത്തിന്റെ ലഹരി

മരിക്കുവോളം എന്റെ സിരകളില്‍ നിറയട്ടെ

5 comments:

കമ്പ്യൂട്ടര്‍ ടിപ്സ് said...

അതെ . പ്രണയം എന്നും ഒരു ലഹരി തന്നെയാണ്.

കമ്പ്യൂട്ടര്‍ ടിപ്സ് said...

കമന്റ് അടിക്കുമ്പോള്‍ വെരിഫികേഷന്‍ കോഡ് ചോദിക്കുന്നു.അത് ഒഴിവാക്കാന്‍ ശ്രദ്ധിക്കുമല്ലോ ? അറിയാത്തത് കൊണ്ടാണേല്‍
http://shahhidstips.blogspot.com/2012/04/blog-post_29.html
ഈ ലിങ്ക് നോക്കിയാല്‍ മതി.

vineeth said...

keep it up

Joy Abraham said...

പലപ്പോഴും നിര്‍വചിക്കാന്‍ കഴിയാത്ത ഒരു വികാരമാണ് പ്രണയം ..ചിലപ്പോള്‍ മഴയായി പെയ്തിറങ്ങും ..ഉള്ളില്‍ പുകയുന്ന അഗ്നിപര്‍വതങ്ങള്‍
ആവാം , ചിലപ്പോള്‍ ആ ലാവയില്‍ ചുട്ടു പഴുക്കാം ..
നന്നായിരിക്കുന്നു കവിത

Anonymous said...

Nee
nalkiya...
Pranayam...
Enneyum kondu...
Puthu theerangal...
Thedi ozhuki...
Chakravalangalil...
Sandhya mayangum pol...
En hrithil...
Nee chernnurangiii...
Ende jeevitham...
Tharalithamayi...
Ninde swasathil...
Njan alinju poyi...
Ninne njan ...
Snehichu konde erunnu...

Post a Comment

നന്ദി

എന്താ ഇഷ്ടം ആയില്ലേ????

ഇവിടേ വരെ വന്നിട്ട് ഒന്നും പറയാതെ പോകല്ലേ ???
ഒരു അഭിപ്രായം പറഞ്ഞിട്ടു പോകോ.
 
ഋതുക്കള്‍ © 2008. Template Design By: SkinCorner