ഒരിക്കല്‍ സ്വപ്നങ്ങള്‍ എന്നില്‍

വസന്തകാലം സൃഷ്ടിച്ചിരുന്നു.

ഇന്ന്‌ അതെ സ്വപ്‌നങ്ങള്‍

മുള്കാടുകളായി എന്നെ വരിഞ്ഞുമുറുക്കുന്നു

വേദന കൊണ്ട് ഞാന്‍

അലറി കരയുന്നു

എന്റെ ഹൃദയം

മുറിവ് ഉണങ്ങാത്ത വ്രണങ്ങള്‍ കൊണ്ട്

ദുര്‍ഗന്ധ പൂരിതമായി  തീര്‍ന്നു

ഞാന്‍ സ്നേഹിച്ചവരെല്ലാം

എന്റെ അരുകില്‍ വരാന്‍ മടിച്

മൂക്ക് പൊത്തി അകന്നു പോകുന്നു.

ഒരിക്കല്ലും ഉണങ്ങാത്ത മുറിവുംമായി

ഞാന്‍, ഇന്ന്‌ തനിയെ

എനിക്ക് തന്നെ അറപ്പ് തോന്നുന്ന  വ്രണങ്ങള്‍ .

അകലെ ഞാന്‍ സ്നേഹിച്ചവര്‍

എനിക്ക് എതിരായി സഭ കൂടുന്നു.

അവര്‍ എന്റെ ശരികള്‍

എന്റെ കുറ്റങ്ങള്‍ ആക്കി

അവര്‍ എന്നെ വിധിക്കുന്നു.

എന്നെ കല്ലെറിയാന്‍ വിധിക്കുന്നു.

ജിവിതം അവസാനിപ്പിക്കാന്‍ കഴിയാത്തതുകൊണ്ട്.

ഞാന്‍ ഇന്ന്‌ ഓടുന്നു

ഞാന്‍ സ്നേഹിച്ചവര്‍ എനിക്ക്

സമ്മാനിച്ച ഈ വ്രണങ്ങളുംമായി





എന്റെ മുറിവുകള്‍ക്ക് മരുന്ന്

സ്നേഹം ആയിരുന്നു

എന്റെ വ്രണങ്ങള്‍

സ്നേഹം കിട്ടിയാല് ഉണങ്ങുമായിരുന്നു

ഒരു വൈദ്യനെ പോലും കണ്ടില്ല.

സ്നേഹിക്കാന്‍ മനസുള്ളവര്‍ ഇന്നില്ലേ???



സ്നേഹം ഒരുപാട്

എന്റെ കൈയില്‍ ഉണ്ടായിരുന്നു

എന്നെ കല്ലെറിയാന്‍ കാത്തു നില്‍ക്കുന്നവര്‍ക്ക്.

ഒരിക്കല്‍ ഞാന്‍ വാരി കോരി കൊടുത്തിരുന്നു

ഞാന്‍ ചെയിത തെറ്റും അതുതന്നെ.

എന്റെ സ്നേഹം പങ്കിട്ട് എടുത്തവര്‍ തന്നെ

ആദ്യം എന്നെ കല്ലെറിയട്ടെ.

വേദനകള്ക്ക് അവസാനം

മരണം എന്ന് എനിക്ക് അറിയാം.

എന്റെ മരണം ഞാന്‍ സ്നേഹിച്ചവരുടെ

കൈ കൊണ്ടാകുമ്പോള്‍

നഷ്ടമാകുന്ന എന്റെ ജിവിതം

അര്‍ത്ഥ പൂര്‍ണമാകും....




1 comments:

Anonymous said...

നന്നായിട്ടുണ്ട്

Post a Comment

നന്ദി

എന്താ ഇഷ്ടം ആയില്ലേ????

ഇവിടേ വരെ വന്നിട്ട് ഒന്നും പറയാതെ പോകല്ലേ ???
ഒരു അഭിപ്രായം പറഞ്ഞിട്ടു പോകോ.
 
ഋതുക്കള്‍ © 2008. Template Design By: SkinCorner