ജനനം മരണം

ഒരു നാണ്ണയത്തിന്റെ ഇരുവശങ്ങള്‍

സ്വപ്നങ്ങള്‍ക്കും ഉണ്ട് 

ജനനവും മരണവും

 

ഞാന്‍ എന്‍റെ മനസ്,

നീ നല്‍കിയ പ്രണയത്തിന്‍റെ

ഭ്രൂണത്താല്‍  ജന്മംനല്‍കിയ

ഒരുപാട് സ്വപ്‌നങ്ങള്‍

അവക്ക് പ്രണയത്തിന്‍റെ

മധുരം ഊട്ടി ഞാന്‍ വളര്‍ത്തി

പ്രണയത്തിന്‍റെ കയിപ്പ്

ഞാന്‍ അവയെ അറിയിച്ചില്ല

സ്വപ്‌നങ്ങള്‍ വളര്‍ന്നു കുന്നോളം 

ഇന്ന്‍ രണ്ട് വാക്കിനാല്‍

നീ അവക്ക് വിഷം നല്‍കി

എന്‍റെ സ്വപ്‌നങ്ങള്‍ ഞാന്‍ 

ജന്മം നല്‍കി പോറ്റി വളര്‍ത്തിയ

എന്‍റെ സ്വപ്‌നങ്ങള്‍

ഇന്ന്‍ മരണാസന്നര്‍
ശുഷ്കിച്ച് എല്ലും തോലും ആയ 

എന്‍റെ സ്വപ്‌നങ്ങള്‍ 

മരണത്തോടു മല്ലിടുന്ന എന്‍റെ സ്വപ്നങ്ങളേ 

മാറോടണച്ചു  ഞാന്‍ നിലവിളിക്കുന്നു
ഇന്ന്‍ തിരിച്ചറിവുണ്ട് 


എന്‍റെ സ്വപ്‌നങ്ങള്‍ മരിക്കും

എങ്കിലും മോഹിച്ചുപോകുന്നു

ഇവയല്ലാം ഒരു ഹൃദയതുടിപ്പായി

എന്നില്‍ അവശേഷിചിരുന്നെങ്കില്‍

5 comments:

ajith said...

സ്വപ്നങ്ങള്‍ക്ക് പുനര്‍ജനനമുണ്ടല്ലോ

അമൃതംഗമയ said...

നീ നല്‍കിയ പ്രണയത്തിന്‍റെ
ഭ്രൂണത്താല്‍ ജന്മംനല്‍കിയ
ഒരുപാട് സ്വപ്‌നങ്ങള്‍

:)

ഷാജു അത്താണിക്കല്‍ said...

ആ തുടിപ്പുകളാണ് ഇന്നിന്റെ ജീവനുകൾ

ആശംസകൾ

Manoj Kumar M said...

സ്വപ്നങ്ങളില്‍ ആണല്ലോ നമ്മുടെ ജീവിതം..

ali pm said...

പ്രണയത്തിന്‍റെ സ്വപ്‌നങ്ങള്‍ മരിക്കാതിതിരിക്കാനും,
അത് പൂര്‍വാധികം ഭംഗിയോടെ തന്നെ ഹൃദയത്തിന്‍റെ
താളമാകാനും പ്രാര്‍ഥിക്കുന്നു...
ക്ഷേമാശംസകള്‍...............

Post a Comment

നന്ദി

എന്താ ഇഷ്ടം ആയില്ലേ????

ഇവിടേ വരെ വന്നിട്ട് ഒന്നും പറയാതെ പോകല്ലേ ???
ഒരു അഭിപ്രായം പറഞ്ഞിട്ടു പോകോ.
 
ഋതുക്കള്‍ © 2008. Template Design By: SkinCorner