ഇന്ന്‍ ദൈവം 
എനിക്ക് നേരെ നിട്ടുന്നു 
രണ്ട്  പാനപാത്രങ്ങള്‍ 
ഒന്ന്‍ സന്തോഷത്തിന്‍റെ 
വേറൊന്ന്‍ ദുഃഖത്തിന്‍റെ 
മനുഷ്യജന്മം ആയി പോയിയിലെ 
ഒന്നിച്ചു നുകര്‍ന്നെ പറ്റൂ 
പാനപാത്രങ്ങള്‍ 

ജീവിതത്തില്‍ ഇങ്ങനെ ചിലതുണ്ട് 
സന്തോഷം വരുമ്പോള്‍ പൊട്ടികരയുവാനും 
ദുഃഖം വരുമ്പോള്‍ 
പൊട്ടി ചിരിക്കുവാനും തോന്നും.
ഒരു സ്വപ്നം പോലെ 
മനസ്സില്‍ കൊണ്ടുനടന്ന ചിലത്
വിധിക്കപ്പെട്ടവന്‍റെ മുന്നില്‍ 
വീണ്ണ് ഉടയും.
ചിലത് പൂക്കും കായ്‌ക്കും

പൂവിട്ട പൂന്തോടത്തിലേക്ക് പോകും വഴി 
വിണ്ണ് ഉടഞ്ഞവ  കാലില്‍ തറക്കാം.
ചോരവാര്‍ന്ന്‍ ഒഴുകാം
എങ്കിലും കരയരുത് 
ഒരു നിമിഷം കൊണ്ട് 
നിന്‍റെ മുഖത്‌ വിരിഞ്ഞ പുഞ്ചിരി
നഷ്ടമാകാതെ കാത്തുസുക്ഷിക്കാന്‍ എങ്കില്ലും

ഇല്ല കരയില്ല 
ഇനി ഞാന്‍ കരയില്ല
ഇന്ന്‍ ജീവിതം എനെ പഠിപിച്ചു
ഇങ്ങനെ വേണം ജീവിക്കാന്‍
ഇതാണ് ജീവിതം
ഇങ്ങനെയൊക്കെയാണ് ജീവിതം


3 comments:

ajith said...

ഇതുതന്നെ ജീവിതം

razla sahir said...

ഇങ്ങനെയൊക്കെയാണ് ജീവിതം എന്നോ...? ഇങ്ങനെയൊക്കെയാണ് ആണ്‍ ജീവിതമെന്നോ...? ഏതായാലും ജീവിതം ഇങ്ങനതന്നാ ആണായാലും പെണ്ണായാലും ....ആശംസകള്‍ ..

ragesh ntm said...

പൂവിട്ട പൂന്തോടത്തിലേക്ക് പോകും വഴി
വിണ്ണ് ഉടഞ്ഞവ കാലില്‍ തറക്കാം.
ചോരവാര്‍ന്ന്‍ ഒഴുകാം
എങ്കിലും കരയരുത്
ഒരു നിമിഷം കൊണ്ട്
നിന്‍റെ മുഖത്‌ വിരിഞ്ഞ പുഞ്ചിരി
നഷ്ടമാകാതെ കാത്തുസുക്ഷിക്കാന്‍ എഴുതി തെളിയട്ടെ ,,,,വായന ശീല മാക്കുക ,,,,വാക്കുകള്‍ ഉണ്ടാകട്ടെ

Post a Comment

നന്ദി

എന്താ ഇഷ്ടം ആയില്ലേ????

ഇവിടേ വരെ വന്നിട്ട് ഒന്നും പറയാതെ പോകല്ലേ ???
ഒരു അഭിപ്രായം പറഞ്ഞിട്ടു പോകോ.
 
ഋതുക്കള്‍ © 2008. Template Design By: SkinCorner