നിനക്ക്  അറിയുമോ
എന്‍റെ മനസ്സ് ഒരു  കണ്ണാടി.
നീ  എറിഞ്ഞുടച്ച അതെ കണ്ണാടി.
നീ  അറിഞ്ഞിരുന്നു അതില്‍
നിന്‍റെ മാത്രം മുഖം ആണെന്ന്.
നോക്കുമ്പോഴെല്ലാം 
നിന്നെ മാത്രം കാണുന്ന മായക്കണ്ണാടിനിന്‍റെ മുഖം എന്‍റെ മനസ്സില്‍നിന്ന്‍ മയിക്കുവാന്‍ -
ആയിരുന്നു  ആ കണ്ണാടി നീ എരിഞ്ഞുടച്ചത്.

എന്നിട്ട് ഇപോ-
ചിതറിവീണ നൂറായിരം കണ്ണാടിചില്ലുകളില്‍.
നിന്‍റെ ഒരുപാട് മുഖങ്ങള്‍.
ഏറിഞ്ഞുടക്കും തോറും
അതിന്‍റെ എണ്ണം കൂടി കൂടി  വരുന്നു.
നീ പോലും അറിയാതെ ..

നിനക്ക്  അറിയുമോ
എന്‍റെ മനസ്സ് ഒരു  കണ്ണാടി.
നീ എറിഞ്ഞുടച്ചു കൊണ്ടിരികുന്ന അതെ കണ്ണാടി.മഴ കാത്തിരുന്ന വേഴാമ്പല്‍ ഞാന്‍
ഇന്നും എന്നും ഞാന്‍ നിനക്കായി കാത്തിരുന്നു.
കാലം കടന്നു പോയിട്ടും,
ഋതുക്കള്‍ മാറി മാറി വന്നിട്ടും
നീയെന്നെ തേടി വന്നില്ല.
കാലത്തിനു എന്‍റെ
ഓര്‍മകളെ മായ്ച്ചു കളയാന്‍ ആയേക്കും.
പക്ഷെ രക്തം ചിന്തിയ മുറിവിനാല്‍
എന്‍റെ ഹൃദയത്തില്‍
ഞാന്‍ കോറിയിട്ട നീയെന്ന സ്വപ്നം,
അതിനെ മായ്ച്ചു കളയാന്‍
കാലത്തിന്‍റെ കൈകള്‍ക്കാവില്ലല്ലോ...ഞാനൊരു കൊച്ചു മഴത്തുള്ളി,
 നീയോ സ്നേഹത്തിന്‍റെ നിറകുടവും.
 നിന്നില്‍ വീണലിയാന്‍ എത്ര കൊതിച്ചിരുന്നു ഞാന്‍.
ആ സ്നേഹവും കരുതലും എത്ര കൊതിച്ചിരുന്നു
. സ്നേഹിക്കാന്‍
അറിയാവുന്ന ഒരു മനസ്സുണ്ടായിട്ടും
നീയെന്തേ എന്‍റെ സ്നേഹം,
അറിയാതെ പോയി????
ഇനീം എനിക്കായി
നിന്‍റെ ഹൃദയത്തില്‍ ഒരു സ്ഥാനം ഇനിയും ഉണ്ടാകില്ലേ?
എനിക്ക് അലിഞ്ഞുതിരാന്‍.

തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷിക്കാതെ സ്നേഹിക്കുക.
അതാണത്രേ ദൈവത്തിനു ഇഷ്ടം.
അതാണ്‌ സത്യവും എന്ന്
 ഇന്ന് ഞാന്‍ എവിടെയോ വായിച്ചു.

എന്റെ എന്ന ചിന്ത ഇപ്പോള്‍ എനിക്കില്ല.
അത്കൊണ്ട് ഞാന്‍ നിനക്ക് തരുന്ന
സ്നേഹത്തെ തിരിച്ച ആഗ്രഹിക്കുന്നും ഇല്ല.
ഇത് ഇത് വായിച്ചത് കൊണ്ട് തോന്നിയതൊന്നുമല്ല.
നീയെന്നെ വേണ്ടെന്നു വെച്ചപ്പോള്‍
ഞാന്‍ മനസിലാക്കിയ സത്യമാണ്.
നീയില്ലെങ്കില്‍

നിന്റെ സ്നേഹമില്ലെങ്കില്‍ സാന്നിധ്യമില്ലെങ്കില്‍
ജീവിക്കാന്‍ പറ്റില്ലെന്നൊക്കെ പറഞ്ഞ ഞാന്‍ മനസിലാക്കി അതല്ല സത്യമെന്ന്.
നീ തിരിച്ചു സ്നേഹിച്ചില്ലെങ്കിലും
നിന്നെ സ്നേഹിക്കാനാവാതെ ജീവിക്കാന്‍ കഴിയില്ല.
അതാണ്‌ സത്യം.
എനിക്ക് അവനോട് എന്തായിരുന്നോ
അതുപോലെയാണ് എന്‍റെ വരികള്‍.....
ആര്‍ക്കും മനസ്സിലാവാത്ത എന്തോ ഒന്ന്..!!
എന്‍റെ വാക്കുകള്‍
വിരഹത്തിന്‍റെ തീയില്‍ വീണു മരിക്കും
ഞാന്‍ പറഞ്ഞു കൊണ്ടിരിക്കും ...
അവനെ സ്നേഹിച്ചതിന്റെ പേരില്‍
നഷ്ടമായ എന്‍റെ ജീവിതത്തെ കുറിച്ച്...!!
മറക്കണം എന്ന് ഒരു വാക്ക്
പറഞ്ഞാല് എനിക്ക്
മറക്കാന് ആവുന്നതല്ല
നിന്നെ....

അറിയാം എന്നിട്ട്

നീ എന്നോട് മറക്കുവാന്
പറഞ്ഞു...

എന്തൊക്കെ മറക്കണം..
നമ്മള് ഒരുമിച്ചു നടന്ന ആ
വഴിത്താരകളെയോ...

ഇഷ്ടമാണ്,
നീ എന്റെതാണ് എന്ന്
പറഞ്ഞ വാക്കുകലെയോ...

ഓരോ നിമിഷവും നൈയിതുകൂടിയ
സ്വപ്നങ്ങലെയോ....

പിരിയുവാന്
നേരം പൊഴിച്ച
കണ്ണുനീര്
തുള്ളികലെയോ....

നീറുന്ന
എന്റെ മനസിനെയോ..

അതോ എന്നെ തന്നെയോ...

നീ എനിക്ക് പറഞ്ഞുതാ
എന്തൊക്കെ ഞാന്
മറക്കണം....


Tuesday, September 4, 2012

പ്രേമ ഗീതം

നിന്‍റെ തൂവലുകള്‍ ഞാന്‍ തലോടി...
നിന്‍റെ സ്വപ്നങ്ങളില്‍ ഞാന്‍ നിറം ചേര്‍ത്തു...
നിന്‍റെ കണ്ണീരിനെ ഞാന്‍ പുഞ്ചിരിയാക്കി....
നിന്‍റെ ഹൃദയത്തില്‍ ഞാന്‍ ചുംബിച്ചു....
നിന്‍റെ മൊഴികള്‍ എനിക്ക് തേന്‍ കണമായി
എന്‍റെ മൊഴികള്‍ നിനക്കും....
കാലം അരുവിയിലെ ഓളങ്ങളെ പോലെ...
ഒരിക്കലും അവസാനിക്കാതെ....
ഒരു പ്രേമ ഗീതം പോലെ....


മഴ വീണ്ടും പെയ്യുകയാണ്.

 തന്റെ സ്നേഹം മൂടിയോളിപ്പിക്കാനാകാതെ.

 മനസിന്റെ അകത്തളങ്ങളെ തഴുകിത്തലോടി

കുളിരണിയിച്ചു കൊണ്ട് ആര്ദ്രമായി

 പെയ്തിറങ്ങുകയാണ് മഴ.

ആരെയോ കാത്തിരിക്കുന്നതിന്റെ പ്രതീക്ഷയില്

മഴയോടുള്ള എന്റെ പ്രണയം കൂടിയിരുന്നു.

 വര്ഷരാഗം പോലെ

 പെയ്തിറങ്ങുന്ന ഈ മഴയ്ക്കും,

 ശിശിരമേഖങ്ങള്ക്കും,

 പുല്ക്കൊടിത്തുമ്പിലെ മഞ്ഞുതുള്ളിയ്ക്കും,

 എന്റെ ഹൃദയത്തില്

പൂത്തുലഞ്ഞു നില്ക്കുന്ന വസന്തതിനും

 നിന്റെ മുഖം.

നാളെയുടെ സ്നേഹോഷ്മളമായ സ്വപ്നങ്ങളില്

നിന്റെ ആ കണ്ണുകള് മാത്രം.

കണ്ടു കൊതി തീരും മുന്പേ മാഞ്ഞു പോയ സുഖമുള്ള

ഒരു സ്വപ്നം പോലെ....

തീവ്രനുരാഗത്തിന്റെ നിമിഷങ്ങളില്

മഴത്തുള്ളികള്

മൌനമായി പെയ്തിറങ്ങുകയാണ് വീണ്ടും.

 മഴയ്ക്ക് ശേഷം നിശബ്ധമായ

ലോകം പോലെയാണിപ്പോള് എന്റെ മനസ്.

നിശബ്ദതയെ ഭേദിക്കുന്നത്

തുള്ളിക്കളിച്ച മഴത്തുള്ളികള്ളണ്.

 അവയിപ്പോള് കരയുകയാണ്,

എന്തിനെന്നറിയാതെ,

ഒരു വിഷാധരാഗം പോലെ,

മൌനത്തിന്റെ നേര്ത്ത പരിവേഷമനിഞ്ഞു,

നൊമ്പരത്തിന്റെ മൂടുപടത്തിലൂടെ,

നേര്ത്ത സ്വരങ്ങളായി,

പുല്നാമ്പുകളെ തഴുകിത്തലോടി,

 മണ്ത്തരികളെ ഈറനണിയിച്ചു കൊണ്ട്

 അവയുടെ പൂര്ണതയിലേക്ക്

മഴ പെയ്തൊഴിഞ്ഞപ്പോള്

ഒരു പ്രണയ വിരഹത്തിന്റെ ദുഃഖം

 എന്റെ മനസിലും തളം കെട്ടിക്കിടന്നിരുന്നു.

പ്രതീക്ഷ നിറഞ്ഞ എന്റെ കാത്തിരിപ്പിനപ്പുറം

നീ തിരിച്ചറിയാന് ശ്രമിക്കാതെ പോയ

എന്റെ മനസിന്റെ വിങ്ങല്,

നിന്റെയുള്ളില്

ഒരു പുനര്ചിന്തയ്ക്ക് കാരണമാവില്ലെന്നരിയാം.

 എങ്കിലും ജനിമ്രിതികള്ക്കപ്പുറം

ഇനിയുമൊരു ജന്മമുണ്ടെങ്കില്.................

എന്താ ഇഷ്ടം ആയില്ലേ????

ഇവിടേ വരെ വന്നിട്ട് ഒന്നും പറയാതെ പോകല്ലേ ???
ഒരു അഭിപ്രായം പറഞ്ഞിട്ടു പോകോ.
 
ഋതുക്കള്‍ © 2008. Template Design By: SkinCorner